Quantcast

മിന്നൽ മാർഷ്; പഞ്ചാബിനെതിരെ ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ

12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പഞ്ചാബും ഡൽഹിയും ഏറ്റുമുട്ടുമ്പോൾ റൺറേറ്റിന്റെ ആനുകൂല്യം ഡൽഹിക്കാണ്.

MediaOne Logo

Web Desk

  • Updated:

    2022-05-16 16:00:29.0

Published:

16 May 2022 3:52 PM GMT

മിന്നൽ മാർഷ്; പഞ്ചാബിനെതിരെ ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ
X

നിർണായക മത്സരത്തിൽ മാർഷിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിൽ ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 159 റൺസ് നേടി. 48 ബോളിൽ നാല് ഫോറും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 63 റൺസാണ് മാർഷിന്റെ സംഭാവന.

ഡേവിഡ് വാർണറിനെ പൂജ്യത്തിന് മടക്കി രാഹുൽ ചഹാറിലൂടെ പഞ്ചാബാണ് കളിയുടെ തുടക്കത്തിൽ ആദിപത്യം ഉറപ്പിച്ചത്. തുടർന്ന് സർഫ്രാസ് ഖാന്റെയും മിച്ചൽ മാർഷും ഡൽഹിക്കായി ആഞ്ഞടിച്ചു. സ്‌കോർ 51 ൽ നിൽക്കെ 16 പന്തിൽ 32 റൺസ് നേടിയ സർഫ്രാസ് പുറത്തായി. മാർഷിനൊപ്പം ലളിത് യാദവ് പൊരുതിയെങ്കിലും സ്‌കോർ 98 ൽ നിൽക്കെ ലളിതും വീണു. തുടർന്ന് ഗ്രീസിലെത്തിയ ക്യാപ്റ്റൻ പന്തും 7 റൺസിൽ മടങ്ങി.

മികച്ച ഫോമിൽ നിൽക്കെ റിഷി ദവാൻ മാർഷിനെ മടക്കി. വാലറ്റത്ത് ഷർദുൽ ഠാക്കൂറിനെ കൂട്ടുപിടിച്ച് അക്‌സർ പട്ടേല് അടിച്ചെങ്കിലും 17 റൺസിൽ അക്‌സർ പുറത്തായതോടെ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റണും അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റബാഡ ഒരുവിക്കറ്റ് നേടി.

ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിർണ്ണായക മത്സരത്തിൽ മാറ്റങ്ങളില്ലാതെ പഞ്ചാബ് ഇറങ്ങിയപ്പോൾ ഡൽഹി നിരയിൽ രണ്ട് മാറ്റങ്ങളായിരുന്നു. ചേതൻ സക്കറിയയ്ക്ക് പകരം ഖലീൽ അഹമ്മദും കെഎസ് ഭരതിന് പകരം സർഫ്രാസും ടീമിലെത്തി.

12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പഞ്ചാബും ഡൽഹിയും ഏറ്റുമുട്ടുമ്പോൾ റൺറേറ്റിന്റെ ആനുകൂല്യം ഡൽഹിക്കാണ്. ഇന്ന് തോൽക്കുന്ന ടീമിന് ഇനിയുള്ള മത്സരം ജയിച്ചാലും 14 പോയിന്റിലേക്ക് മാത്രമേ എത്താനാകൂ. എന്നതിനാൽ തന്നെ മറ്റു ടീമുകളുടെ മത്സരഫലങ്ങളും തങ്ങൾക്ക് അനുകൂലമായാൽ മാത്രമേ പ്ലേ ഓഫ് സാധ്യതയുള്ളു.

TAGS :

Next Story