Quantcast

വിഷ്ണുവിനെ പിറകെ ബാസിത്തും; താരലേലത്തില്‍ തിളങ്ങി മലയാളി ബാറ്റര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സാണ് ബാസിത്തിനെ സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-12-23 15:24:33.0

Published:

23 Dec 2022 3:21 PM GMT

വിഷ്ണുവിനെ പിറകെ ബാസിത്തും; താരലേലത്തില്‍ തിളങ്ങി മലയാളി ബാറ്റര്‍മാര്‍
X

കൊച്ചി: ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം അബ്ദുൽ ബാസിത്തിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് റോയല്‍സ് ബാസിത്തിനെ ടീമിലെത്തിച്ചത്. ഓള്‍ റൗണ്ടറായ ബാസിത് എറണാകുളം നെട്ടൂര്‍ സ്വദേശിയാണ്. മൂന്ന് മലയാളി താരങ്ങളേയാണ് ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്.

നേരത്തെ മറ്റൊരു മലയാളി ബാറ്ററായ വിഷ്ണു വിനോദിനെയും ബോളര്‍ കെ.എം ആസിഫിനേയും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. ഇരുവരെയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് തന്നെയാണ് മുംബൈ ടീമിലെത്തിച്ചത്. മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനായും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും വിഷ്ണു വിനോദ് പാഡ് കെട്ടിയിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങളായ അസ്ഹറുദ്ദീനെയും,കെഎം ആസിഫിനെയും റോഹൻ കുന്നുമ്മലിനെയും ലേലത്തിൽ ആരും വാങ്ങിയില്ല.

പത്ത് മലയാളി താരങ്ങളാണ് താരലേലത്തിന് രജിസ്റ്റർചെയ്തിരുന്നത്. ബാറ്റർമാരായ സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്,ഷോൺ റോജർ പി.എ അബ്ദുൽ ബാസിത് എന്നിവരും ബൗളർമാരായ കെ.എം ആസിഫ് ബേസിൽ തമ്പി എസ് മിഥുൻ, വൈശാഖ് ചന്ദ്രൻ എന്നിവരുമാണ് ലേലത്തിനുണ്ടായിരുന്നത്.

TAGS :

Next Story