Quantcast

സഞ്ജു തുടങ്ങി, ഹെറ്റ്‌മെയർ അവസാനിപ്പിച്ചു; ഗുജറാത്തിനെ മൂന്ന് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ

സഞ്ജുവും ഹെ്റ്റമേയറും നേടിയ അർദ്ധശതകത്തിന്റെ കരുത്തിൽ ഗുജറാത്ത് ഉയർക്കിയ 177 റൺസ് മൂന്ന് വിക്കറ്റ് ബാക്കിവെച്ച് രാജസ്ഥാൻ മറികടന്നു

MediaOne Logo

Web Desk

  • Updated:

    2023-04-16 18:18:35.0

Published:

16 April 2023 5:47 PM GMT

Shimron Hetmyer, Sanju Samson Guide Rajasthan Royals To Thrilling Win Over Gujarat Titans
X

കൈവിട്ടുപോവുമെന്ന് തോന്നിയ കളി തകർപ്പനടിയിലൂടെ രാജസ്ഥാന് അനുകൂലമാക്കി സഞ്ജു സാംസനും ഹെറ്റ്‌മെയറും. ഇരുവരുടെയും അർദ്ധശതകത്തിന്റെ പിൻബലത്തിൽ ഗുജറാത്ത് ഉയർത്തിയ 177 റൺസ് മൂന്ന് വിക്കറ്റും നാല് ബോളും ബാക്കിവെച്ച് രാജസ്ഥാൻ മറികടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. ഏഴ് ബോൾ നേരിട്ട ഓപ്പണർ ജെയിസ്വാൾ ഒരു റൺസിനാണ് കൂടാരം കയറിയത്. ജോസ് ബട്ട്‌ലറിനെ ഷമി പൂജ്യത്തിൽ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും സഞ്ജുവും ചേർന്ന് ടീമിനെ പതുക്കെ കരകയറ്റാൻ ശ്രമം ആരംഭിച്ചു. എന്നാൽ ടീം 47 ൽ നിൽക്കെ പടിക്കൽ കളി മതിയാക്കി. അഞ്ച് റൺസെടുത്ത് പരാഗും കൂടാരം കയറി. പക്ഷേ നായകൻ സഞ്ജു ടീമിന് ആത്മവിശ്വാസം നൽകി ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 32 പന്തിൽ മൂന്ന് ഫോറും ആറ് സിക്‌സറുകളും അടിച്ച് 60 റൺസിൽ നിൽക്കെ നൂർ അഹമദിന്റെ ബോളിൽ സഞ്ജു വീണതോടെ രാജസ്ഥാൻ തോൽവി മണത്തു.

എന്നാൽ അവിടെ രക്ഷകനായി അവിടെ ഹെറ്റ്‌മെയർ അവതരിച്ചു. അയാൾ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പിച്ചു തന്നെ ബാറ്റ് വീശി. ഇതിനെടെ ദ്രുവ് ജുറലും അശ്വിനും വന്നുപോയെങ്കിലും ഹെറ്റ്‌മെയർ രാജസ്ഥാന് മറ്റൊരു ജയം സമ്മാനിച്ചു. 26 പന്തിൽ രണ്ട് ഫോറിന്റെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 56 റൺസാണ് ഹെറ്റ്‌മെയർ അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി ഷമി മൂന്ന് വിക്കറ്റും റാഷിദ് ഖാൻ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഹർദിക് പാണ്ഡ്യ നൂർ അഹമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്.ആക്രമിച്ചുതുടങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ വൃദ്ധിമാൻ സാഹയെ നഷ്ടമായി. ബോൾട്ടാണ് സാഹയെ കൂടാരം കയറ്റിയത്. എന്നാൽ ഗിൽ മുൻമത്സരങ്ങിലെന്ന പോലെ തകർത്തടിച്ചു. സായി സുദർശനും കൂടെ ചേർന്നതോടെ റണ്ണിന്റെ ഒഴുക്കിന് വേഗം കൂടി. എന്നാൽ ടീം 32 ൽ നിൽക്കെ സായി സുദർശൻ റണ്ണൗട്ടിൽ പുറത്ത്. 19 പന്തിൽ 20 റൺസ് എന്ന നിലയിലായിരുന്നു സുദർശൻ. തുടർന്ന് ക്രീസിലെത്തിയ ഹർദിഖും ഗില്ലും ചേർന്ന് സ്‌കോർ ഉയർത്തി. എന്നാൽ ടീം 91ൽ നിൽക്കെ ചഹൽ ഹർദിക്കിനെ വീഴ്ത്തി. 19 പന്തിൽ 28 റൺസാണ് ഗുജറാത്ത് ക്യാപ്റ്റന്റെ സംഭാവന. രാജസ്ഥാൻ ബൗളർമാരെ പ്രഹരിച്ച് ക്രീസിലുണ്ടായിരുന്ന ഗില്ലിന് പിഴച്ചു സന്ദീപ് ശർമയുടെ ബോളിൽ ഉയർത്തി അടിച്ചത് ബട്ട്‌ലറിന്റെ കയ്യിൽ അവസാനിച്ചു.

പിന്നെ കണ്ടത് മില്ലറിന്റെയും അഭിനവ് മനോഹറിന്റെയും തകർപ്പനടികളായിരുന്നു.എന്നാൽ അഭിനവിന്റെ ആക്രമണം സാംപ അവസാനിപ്പിച്ചു. 13 ബോളിൽ 27 റൺസിൽ നിൽക്കവെയായിരുന്നു അഭിനവിനെ സാംപ കൂടാരം കയറ്റിയത്. പ്രതീക്ഷ നൽകിയ മില്ലറെ സന്ദീപ് ശർമയും പുറത്താക്കിയതോടെ ഗുജറാത്തിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസിന് ഗുജറാത്ത് ബാറ്റിങ് അവസാനിപ്പിച്ചു.രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട് യുസവേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story