Quantcast

വാംഖഡെയിൽ ഹാർദികിനെ കൂവിയാൽ പണി കിട്ടുമോ; ആദ്യ ഹോം മാച്ചിൽ നിയന്ത്രണങ്ങൾ?

ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങിയ മുൻ ചാമ്പ്യൻമാർ സ്വന്തം തട്ടകത്തിൽ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.

MediaOne Logo

Sports Desk

  • Updated:

    2024-03-31 12:56:13.0

Published:

31 March 2024 12:45 PM GMT

വാംഖഡെയിൽ ഹാർദികിനെ കൂവിയാൽ പണി കിട്ടുമോ; ആദ്യ ഹോം മാച്ചിൽ നിയന്ത്രണങ്ങൾ?
X

മുംബൈ: മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ ഹോം മാച്ചിന് നാളെ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് ഗ്യാലറിയിലേക്കാണ്. പുതിയ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ സ്ഥാനമേറ്റെടുത്ത ശേഷം ഹോം മത്സരത്തിൽ കാണികളുടെ പ്രതികരണമെങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ട്. ഇതോടെ ഹാർദികിനെതിരെ കൂവിയാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു. പൊലീസിന് ഇതുമായി ബന്ധപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിർദേശം നൽകിയെന്നും വാർത്തയുണ്ടായിരുന്നു


അതേസമയം, സീസണിലെ ആദ്യ മത്സരത്തിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഇറങ്ങിയപ്പോൾ ഹാർദികിനെ കൂവിയാണ് ആരാധകർ വരവേറ്റത്. തൊട്ടടുത്ത മത്സരത്തിൽ ഹൈദരാബാദിലും സമാനമായ പ്രതിഷേധമുയർന്നു. ഹാർദികിനെ കൂവിയും രോഹിത് ശർമ്മയ്ക്കായി ആരവം മുഴക്കിയുമായണ് ആരാധകർ സ്‌റ്റേഡിയത്തിൽ നിലയുറപ്പിച്ചത്. ഇതിനകം തന്നെ വാംഖഡെയിലെ ഐപിഎൽ മത്സരത്തിലെ ടിക്കറ്റുകൾ വിറ്റു തീർന്നിട്ടുണ്ട്. വലിയൊരു ആരാധകരെതന്നെയാണ് നാളത്തെ മത്സരത്തിൽ പ്രതീക്ഷിക്കുന്നത്. ഇതോടെ ആരാധകരെ നിരീക്ഷിക്കാൻ ക്രിക്കറ്റ് അസോസിയേഷൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പ്രധാന മാധ്യമങ്ങളാണ് ഇത്തരം വാർത്ത പുറത്തുവിട്ടത്.

എന്നാൽ ഇത്തരമൊരു പ്രചരണത്തിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പിന്നീട് രംഗത്തെത്തി. ആരാധകരെ നിയന്ത്രിക്കാൻ ബിസിസിഐ നൽകിയ മാർഗനിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്യുകയെന്നും അല്ലാതെ ആരെയും സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കില്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങിയ മുൻ ചാമ്പ്യൻമാർ സ്വന്തം തട്ടകത്തിൽ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. രാജസ്ഥാൻ റോയൽസാണ് എതിരാളികൾ. ആദ്യരണ്ടിലും വിജയം നേടിയാണ് സഞ്ജുവും സംഘവും വാംഖഡെയിൽ കളിക്കാനൊരുങ്ങുന്നത്.

TAGS :

Next Story