Quantcast

മലയാളി താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെത്തിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-12-23 14:39:55.0

Published:

23 Dec 2022 2:30 PM GMT

മലയാളി  താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
X

കൊച്ചി: ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെത്തിച്ചത്. മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനായും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും വിഷ്ണു പാഡ് കെട്ടിയിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങളായ അസ്ഹറുദ്ദീനെയും,കെഎം ആസിഫിനെയും റോഹൻ കുന്നുമ്മലിനെയും ലേലത്തിൽ ആരും വാങ്ങിയില്ല.

പത്ത് മലയാളി താരങ്ങളാണ് താരലേലത്തിന് രജിസ്റ്റർചെയ്തിരുന്നത്. ബാറ്റർമാരായ സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്,ഷോൺ റോജർ പി.എ അബ്ദുൽ ബാസിത് എന്നിവരും ബൗളർമാരായ കെ.എം ആസിഫ് ബേസിൽ തമ്പി എസ് മിഥുൻ, വൈശാഖ് ചന്ദ്രൻ എന്നിവരുമാണ് ലേലത്തിനുണ്ടായിരുന്നത്.

പണം വാരി സൂപ്പര്‍ താരങ്ങള്‍

കൊച്ചിയിൽ ഐ.പി.എൽ താരലേലം പുരോഗമിക്കുമ്പോൾ പണം വാരി സൂപ്പർ താരങ്ങൾ. അഞ്ച് താരങ്ങളെ പത്ത് കോടിയിലധികം രൂപക്ക് ടീമുകൾ വിളിച്ചെടുത്തു. ഐപിൽ ചരിത്രത്തിൽ ഏറ്റവും മൂല്യമുള്ള താരമായി ഇംഗ്ലീഷ് താരം സാം കറൻ മാറി. 18.5 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഓസ്ട്രേലിയന്‍ താരമായ കാമറൂണ്‍ ഗ്രീനിനും സ്വപ്നതുല്യമായ തുക ലഭിച്ചു. പതിനേഴരക്കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സുമാണ് ലേലത്തിൽ കൂടുതൽ വില ലഭിച്ച മറ്റു താരങ്ങള്‍. ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്സിനെ 16.25 കോടിക്ക് ചെന്നൈ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിക്കോളാസ് പൂരനെ 16 കോടിക്ക് ലക്നൌ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു.

ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ സൺറൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 8.25 കോടിക്കാണ് താരത്തെ ഹൈദരാബാദ് വിളിച്ചെടുത്തത്. ന്യൂസിലാന്റ് ക്യാപ്റ്റനും മുൻ സൺ റൈസേഴ്‌സ് നായകനുമായ കെയിൻ വില്യംസണെ ഗുജറാത്ത് ടൈറ്റൻസ് അടിസ്ഥാന വിലയായ 2 കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സ്വന്തമാക്കി.

വിൻഡീസ് താരം ജേസൺ ഹോൾഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാനവില. ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ സിംബാബ്‌വെൻ ഓൾ റൗണ്ടർ സിക്കന്ദർ റാസയെ അരക്കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു.

TAGS :

Next Story