ചെപ്പോക്കിൽ ഇന്ന് മഞ്ഞക്കടലിരമ്പും; നാല് വർഷത്തിന് ശേഷം ഹോം ഗ്രൗണ്ടിൽ ധോണിപ്പട
വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോൽവിയോടെ തുടങ്ങിയാണ് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് തുടങ്ങിയത്. ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുമ്പോൾ ലക്‌നൗ സൂപ്പർ ജയന്റ്‌സാണ് ധോണിയുടെയും സംഘത്തിന്റെയും എതിരാളികൾ. എന്നാൽ ഇന്നത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ ഇറങ്ങുന്നത്. അതായത് 1426 ദിവസങ്ങൾക്ക് ശേഷം. അവസാന മത്സരം 2019 മെയ് ഏഴിന് മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു.
സ്വന്തം തട്ടകമായ ചെപ്പോക്കിൽ ചെന്നൈ റെക്കോർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇവിടെ നടന്ന 56 മത്സരങ്ങളിലും ജയം ചെന്നൈക്ക് ഒപ്പം തന്നെയായിരുന്നു. 2013 മുതൽ അവസാനം നടന്ന 21 മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനോട് രണ്ട് തവണ മാത്രമാണ് പരാജയം സമ്മതിച്ചത്. ചെപ്പോക്കിലെ ധോണിയുടെ കണക്കുകളിലുമുണ്ട് ധാരാളിത്തം. ഇവിടെയിറങ്ങിയ 48 ഇന്നിംഗ്‌സുകളില്‍ ഏഴ് ഫിഫ്റ്റികളോടെ 1363 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. ബാറ്റിംഗ് ശരാശരി 43.97 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 143.17. തലയുടെ ഗംഭീര ഇന്നിംങ്സും പോയനറ് പട്ടിക തുറക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. പ്രാക്ടീസ് മാച്ചിനിറങ്ങിയ തലയെ കാണാൻ തന്നെ ആരാധകരുടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.
കണക്കിലെ കളികൾ ധോണിപ്പടക്ക് അനുകൂലമാണെങ്കിലും മികച്ച ഫോമിലേക്ക് താരങ്ങൾ എത്തിയില്ലെങ്കിൽ മഞ്ഞപ്പടക്ക് ജയം എളുപ്പമായിരിക്കില്ല. മിന്നും ഫോമിലുള്ള ഗെയ്ക് വാദിന്റെ ബാറ്റിങ് കരുത്തിൽ ചെന്നൈ വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ചെപ്പോക്കിൽ ആദ്യമായി ബാറ്റ് വീശാനിറങ്ങുകയാണ് ഗെയ്ക് വാദ്. ചെപ്പോക്കിലെ മത്സരം വലിയ ആവേശം ഉണ്ടാക്കുന്നതാണ്. എന്നെ പോലെ പലരും ആദ്യമായാണ് ഇവിടെ ഇറങ്ങാൻ പോവുന്നതെന്നും ഗയ്ക്വാദ് പറഞ്ഞു. അരങ്ങേറ്റക്കാരനായ ഹംഗർഗേക്കർഡ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും ചെന്നൈയുടെ അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.
10 ദിവസം മുമ്പ് ഇവിടെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ സ്പിന്നിന് അനുകുലമായ സാഹചര്യമായിരുന്നു എന്ന അഭിപ്രായമാണ് ഉയർന്നത്. അതുകൊണ്ട് തന്നെ സിഎസ്‌കെയുടെ ഇലവനിൽ ഒരു അധിക സ്പിന്നറെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണ ടീമിന്റെ ഭാഗമാണെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളിലും അദ്ദേഹം ഉണ്ടാവില്ല. അങ്ങനെവരുമ്പോൾ സ്പിൻ ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ ശക്തിപ്പെടുത്താൻ ആരെയാണ് തിരഞ്ഞെടുക്കാൻ പോവുന്നതെന്നാണ് കണ്ടറിയേണ്ടത്.
ലക്‌നൗ ആണെങ്കിൽ ഡൽഹിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ചെന്നൈക്കെതിരെ ഇറങ്ങുന്നത്. 50 റൺസിനായിരുന്നു ഡൽഹിയെ ലക്‌നൗ തകർത്തത്. വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം.
Adjust Story Font
16