ഡൽഹിക്കെതിരെ എന്തുകൊണ്ട് പന്തെറിഞ്ഞില്ല; കാരണം വ്യക്തമാക്കി ഹാർദിക് പാണ്ഡ്യ
പരിക്ക് കാരണമല്ല പന്തെറിയാത്തതെന്നും ശരിയായ സമയത്ത് ബൗൾ ചെയ്യുമെന്നും മുംബൈ ക്യാപ്റ്റൻ വ്യക്തമാക്കി.
മുംബൈ: ആദ്യ മത്സരങ്ങളിൽ പവർപ്ലെയിൽ പന്തെറിയാനെത്തിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ ബൗൾ ചെയ്തിരുന്നില്ല. ഇതോടെ താരത്തിന്റെ പരിക്ക് സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ ഇപ്പോൾ പാണ്ഡ്യ തന്നെ വിശദീകരണവുമായെത്തിയിരിക്കുകയാണ്. പരിക്ക് കാരണമല്ല പന്തെറിയാത്തതെന്നും ശരിയായ സമയത്ത് ബൗൾ ചെയ്യുമെന്നും ഹാർദിക് വ്യക്തമാക്കി. ഡൽഹിക്കെതിരായ മത്സരത്തിൽ മറ്റു ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞെന്നും 30 കാരൻ വ്യക്തമാക്കി. ജെറാഡ് കോയെട്‌സി, ജസപ്രീത് ബുംറ, ആകാശ് മധ്വാൾ, പീയുഷ് ചൗള എന്നിവർക്ക് പുറമെ പാർട്ട്‌ടൈം ബൗളർമാരായ മുഹമ്മദ് നബിയും പീയുഷ് ചൗളയും പന്തെറിഞ്ഞിരുന്നു
ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിൽ മൂന്ന് ഓവറുകറിൽ 30 റൺസ് വഴങ്ങിയ പാണ്ഡ്യക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. രണ്ടാമത്തെ മത്സരത്തിൽ നാല് ഓവർ ബൗൾ ചെയ്ത പാണ്ഡ്യ 46 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുംറയെ മാറ്റിനിർത്തി ഓപ്പണിങ് ഓവറിൽ പാണ്ഡ്യ ബൗൾചെയ്തത് നേരത്തെ വ്യാപക വിമർശനത്തിന് കാരണമാക്കിയിരുന്നു. പവർപ്ലെയിൽ മുംബൈ ക്യാപ്റ്റന്റെ ഓവറിൽ എതിരാളികൾ മികച്ച രീതിയിൽ റൺസ് സ്‌കോർ ചെയ്തിരുന്നു.
Adjust Story Font
16