Quantcast

ആ ഫോട്ടോ ഷൂട്ട് വെറും പ്രഹസനം; ജിതേഷ് ശർമ്മയുള്ളപ്പോൾ സാം കറൺ പഞ്ചാബ് ക്യാപ്റ്റനായതെങ്ങനെ?

ഐപിഎൽ ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തതുകൊണ്ടാണ് അങ്ങനെയൊരു തോന്നൽ ആരാധകർക്കുണ്ടായതെന്നും സാം കറൻ തന്നെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനെന്നും ബംഗാർ പറഞ്ഞു.

MediaOne Logo

Sports Desk

  • Updated:

    2024-04-14 11:00:50.0

Published:

14 April 2024 10:50 AM GMT

ആ ഫോട്ടോ ഷൂട്ട് വെറും പ്രഹസനം; ജിതേഷ് ശർമ്മയുള്ളപ്പോൾ സാം കറൺ പഞ്ചാബ് ക്യാപ്റ്റനായതെങ്ങനെ?
X

മുള്ളൻപൂർ: ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ പഞ്ചാബ് കിങ്‌സിനെ പ്രതിനിധീകരിച്ച് എത്തിയത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജിതേഷ് ശർമ്മയായിരുന്നു. ശിഖർ ധവാൻ ക്യാപ്റ്റനായുള്ളപ്പോൾ ജിതേഷ് ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയാകുകയും ചെയ്തു. ഇതോടെ വൈസ് ക്യാപ്റ്റൻ എന്ന നിലയിലാണ് താരം പങ്കെടുത്തതെന്ന് പിന്നീട് വാർത്തകൾ പ്രചരിച്ചു.


എന്നാൽ രാജസ്ഥാനെതിരായ മത്സരത്തിൽ ശിഖർ ധവാൻ പരിക്ക്മൂലം പിൻമാറിയപ്പോൾ നായക സ്ഥാനത്തെത്തിയത് ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറൺ. ക്യാപ്റ്റനില്ലാത്തപ്പോൾ ടീമിനെ നയിക്കേണ്ടത് വൈസ് ക്യാപ്റ്റനാണെന്നതിനാൽ ജിതേഷ് ശർമ ടീമിനെ നയിക്കുമെന്ന് ആരാധകർ കരുതിയിരുന്നപ്പോഴാണ് സാം കറൻ ടോസിനായി എത്തിയത്. ഇത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. എന്നാൽ മത്സരശേഷം പഞ്ചാബ് കിംഗ്‌സ് പരിശീലകൻ സഞ്ജയ് ബംഗാർ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കി.

ജിതേഷ് ശർമ പഞ്ചാബിന്റെ വൈസ് ക്യാപ്റ്റനല്ലെന്ന് പരിശീലകൻ വ്യക്തമാക്കി. ഐപിഎൽ ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തതുകൊണ്ടാണ് അങ്ങനെയൊരു തോന്നൽ ആരാധകർക്കുണ്ടായതെന്നും സാം കറൻ തന്നെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനെന്നും ബംഗാർ പറഞ്ഞു. ഫോട്ടോ ഷൂട്ട് സമയത്ത് ധവാനും സാം കറണും സ്ഥലത്തില്ലാത്തതിനാൽ പ്രതിനിധിയെ അയക്കുകമാത്രമാണ് ചെയ്തത്. കഴിഞ്ഞ സീസണിലും ധവാന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് സാം കറനാണെന്നും സ്വാഭാവികമായും കറൻ തന്നെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനെന്നും ബംഗാർ പറഞ്ഞു. അതേസമയം, ടീം മാനേജ്‌മെന്റ് വിശദീകരണം ആരാധകർക്ക് അത്ര രസിച്ചിട്ടില്ല. വൈസ് ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് നേരത്തെ വ്യക്തത വരുത്താതിരുന്ന ഫ്രാഞ്ചൈസിക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുയർന്നത്.

TAGS :

Next Story