Quantcast

കണക്കുകളിൽ ഹൈദരാബാദ് മുന്നിൽ; ഈ സഖ്യം പൊളിച്ചാൽ സഞ്ജുവിനും സംഘത്തിനും ജയിച്ചുകയറാം

അശ്വിൻ-ചഹൽ നയിക്കുന്ന സ്പിൻ സഖ്യവും ബോൾട്ട്-സന്ദീപ് ശർമ പേസ് സഖ്യവും സൺറൈസേഴ്‌സിനേക്കാൾ ഏറെ മുന്നിലാണ്.

MediaOne Logo

Sports Desk

  • Updated:

    2024-05-24 09:02:39.0

Published:

24 May 2024 9:01 AM GMT

കണക്കുകളിൽ ഹൈദരാബാദ് മുന്നിൽ; ഈ സഖ്യം പൊളിച്ചാൽ സഞ്ജുവിനും സംഘത്തിനും ജയിച്ചുകയറാം
X

ചെന്നൈ: ഐ.പി.എല്ലിൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ആവേശപോരാട്ടം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ തകർപ്പൻ ജയവുമായാണ് സഞ്ജുവും സംഘവും ഹൈദരാബാദിനെ നേരിടാനൊരുങ്ങുന്നത്.

അതേസമയം, കണക്കിലെ കളിയിൽ നേരിയ മുൻതൂക്കം സൺറൈസേഴ്‌സിനാണ്. ഇതുവരെ 19 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 10 തവണയും ജയം കമ്മിൻസിനും സംഘത്തിനുമായിരുന്നു. ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഭുവനേശ്വർ കുമാറിന്റെ ബൗളിങ് മികവിൽ ഹൈദരാബാദ് ത്രില്ലർജയം സ്വന്തമാക്കിയിരുന്നു. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വലിയ തോൽവിയുമായാണ് ഓറഞ്ച് ആർമി രണ്ടാം ക്വാളിഫയറിനെത്തിയത്. തുടരെ വിജയവുമായി അത്ഭുതപ്പെടുത്തിയ ആർ.സി.ബിയെ തകർത്ത് വരുന്ന രാജസ്ഥാനാകും ചെപ്പോക്കിൽ മുൻതൂക്കം.

സ്പിൻ ബൗളിങിനെ തുണക്കുന്ന ചെന്നൈയിലെ പിച്ചിൽ ബൗളിങ് കരുത്തിലും സഞ്ജുവും സംഘവും മുന്നിലാണ്. ആർ.അശ്വിൻ-യുസ്വേന്ദ്ര ചഹൽ നയിക്കുന്ന സ്പിൻ സഖ്യവും ട്രെൻഡ് ബോൾട്ട്-സന്ദീപ് ശർമ പേസ് സഖ്യവും സൺറൈസേഴ്‌സിനേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ ബാറ്റിങാണ് ഹൈദരാബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡ്-അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായാൽ സഞ്ജുവിനും സംഘത്തിനും തലവേദനയാകും. പവർപ്ലെയിൽ റെക്കോർഡ് റൺസ് നേടിയ ഈ കൂട്ടുകെട്ട് അവസാനത്തെ രണ്ട് മാച്ചിലും ശോഭിച്ചിരുന്നില്ല. തുടരെ രണ്ട് മാച്ചിൽ പൂജ്യത്തിന് പുറത്തായ ഓസീസ് താരം ഹെഡിന്റെ ഫോം ഓറഞ്ച് ആർമിക്ക് നിർണായകമാണ്.

ഹെഡ്ഡ് 533 റൺസും അഭിഷേക് 470 റൺസും ക്ലാസൻ 413 റൺസുമാണ് ഇതുവരെ നേടിയത്. അഭിഷേക്-ഹെഡ് സഖ്യം തുടകത്തിലേ പൊളിക്കാനായാൽ രാജസ്ഥാന് കാര്യങ്ങൾ അനുകൂലമാകും. ജോഷ് ഭട്‌ലർ നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാൻ ബാറ്റിങ് നിരക്ക് വലിയ തിരിച്ചടിയാണ്. ടോം ഓർഡർ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ പവർപ്ലെയിൽ റണ്ണൊഴുക്ക് കുറയുന്നു. കഴിഞ്ഞ മാച്ചിൽ യശസ്വി ജയ്‌സ്വാൾ ഫോമിലേക്കുയർന്നത് പ്രതീക്ഷ നൽകുന്നു.

TAGS :

Next Story