Quantcast

സഞ്ജു സാംസണും ദ്രാവിഡും വീണ്ടും ഒന്നിക്കുന്നു?; സർപ്രൈസ് നീക്കത്തിന് രാജസ്ഥാൻ

നേരത്തെ രാജസ്ഥാൻ റോയൽസ് നായകനായും മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു.

MediaOne Logo

Sports Desk

  • Published:

    23 July 2024 9:46 AM GMT

Sanju Samson and Dravid Reuniting?; Rajasthan for the surprise move
X

ജയ്പൂർ: ഇന്ത്യൻ ടീം പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡ് ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തേക്കാണ് മുൻ ഇന്ത്യൻ താരമെത്തുകയെന്നാണ് വിവരം. ആർ.ആർ മാനേജ്‌മെന്റും ദ്രാവിഡും ഇതു സംബന്ധിച്ച് നടത്തുന്ന ചർച്ച അവസാനഘട്ടത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ശ്രീലങ്കൻ മുൻ താരം കുമാർ സങ്കക്കാരയാണ് പരിശീലകനും ടീം ഡയറക്ടറും. ദ്രാവിഡ് തിരിച്ചെത്തിയാൽ സംഗക്കാര ഡയറക്ടർ സ്ഥാനത്തേക്ക് മാറും.

സഞ്ജു സാംസണും രാഹുൽ ദ്രാവിഡും വീണ്ടും ഒന്നിക്കുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. നേരത്തെ രാജസ്ഥാൻ റോയൽസ് നായകനായും മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു. 2013ൽ ടീമിനെ ചാമ്പ്യൻസ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ച മുൻ ഇന്ത്യൻ പരിശീലകൻ 2014, 2015 സീസണുകളിൽ മെന്ററായും പ്രവർത്തിച്ചു. 2015 മുതൽ ബിസിസിഐ ചുമതലകളിലേക്ക് മാറിയ ദ്രാവിഡ് അണ്ടർ 19 പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവർത്തിച്ചു. തുടർന്ന് 2021ലാണ് ഇന്ത്യൻ ടീം മുഖ്യ പരിശീലകനായെത്തുന്നത്. നേരത്തെ ഗൗതം ഗംഭീറിന് പകരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റർ സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ദ്രാവിഡിന്റെ പരിശീലനത്തിൽ ഇറങ്ങിയ ഇന്ത്യ മാസങ്ങൾക്ക് മുൻപ് ടി20 ലോകകിരീടത്തിൽ മുത്തമിട്ടിരുന്നു. 2022 ടി20 സെമി ഫൈനൽ, 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ എന്നിവയിലും കളിച്ചു. രാഹുൽ ദ്രാവിഡ് രാജസ്ഥാനിലുള്ള സമയത്താണ് സമയത്താണ് മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുന്നത്. പിന്നീട് 2008 ഐ.പി.എൽ പ്രഥമ സീസണിൽ കിരീടം ചൂടിയ രാജസ്ഥാന് പിന്നീട് ഐ.പി.എൽ ചാമ്പ്യൻമാരാകാനായില്ല.

TAGS :

Next Story