Quantcast

ഐ.പി.എല്ലിന്റെ ബ്രാൻഡ് വാല്യൂ 135,000 കോടി രൂപ, ടീമുകളിൽ മുന്നിൽ ചെന്നൈ

MediaOne Logo

Sports Desk

  • Published:

    12 Jun 2024 4:42 PM GMT

ipl
X

ഐ.പി.എല്ലിന്റെയും ടീമുകളുടെയും വിപണിമൂല്യം പുറത്തുവിട്ട് അന്താരാഷ്ട്ര നിക്ഷേപക ബാങ്കായ ഹൗലിഹൻ ലോകേ. ഐ.പി.എല്ലിന്റെ ബ്രാൻഡ് വാല്യൂ 6.3 ശതമാനം ഉയർന്ന് 16.4 ബില്യൺ യു.എസ് ഡോളർ അഥവാ 135,000 കോടി രൂപയായി. പോയ വർഷത്തേക്കാളും 28,000 കോടി രൂപയു​ടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്ന​തെന്ന് റിപ്പോർട്ട് പറയുന്നു.

ടീമുകളിൽ മുന്നിലുള്ളത് 231.0 മില്യൺ യു.എസ് ഡോളർ മൂല്യമുള്ള ചെന്നൈ സൂപ്പർ കിങ്സാണ്. 227.0 മില്യണുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് രണ്ടാമത്. കിരീട വിജയത്തോ​ടെ 19.30%ത്തിന്റെ വർധനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് നാലാമതായി.

2024 മുതൽ 2028 വരെയുള്ള ടൈറ്റിൽ സ്​പോൺസർഷിപ്പ് ടാറ്റ ​ഗ്രൂപ്പ് നേടിയെടുത്തത് 2,500 കോടി രൂപക്കാണ്. ഒരു സീസണിൽ 335 കോടിയെന്ന കണക്കിനേക്കാൾ 50% അധികതുകയിലാണ് പുതിയ കരാർ. കൂടാതെ ഐ.പി.എല്ലിലൂടെ ബ്രാൻഡുകൾ തങ്ങളുടെ മൂല്യം വർധിപ്പിക്കുന്നതായും റി​പ്പോർട്ടിൽ പറയുന്നു.




TAGS :

Next Story