Quantcast

ഇല്ലാത്ത റണ്ണിനോടി ഔട്ടായി ഇർഫാൻ; പിന്നാലെ യൂസഫ് പഠാനോട് രോഷ പ്രകടനം- വീഡിയോ

മത്സരശേഷം സഹോദരൻ യൂസഫ് പഠാന്റെ നെറ്റിയിൽ ചുംബിക്കുന്ന ഇർഫാന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

MediaOne Logo

Sports Desk

  • Published:

    12 July 2024 12:12 PM GMT

ഇല്ലാത്ത റണ്ണിനോടി ഔട്ടായി ഇർഫാൻ; പിന്നാലെ യൂസഫ് പഠാനോട് രോഷ പ്രകടനം- വീഡിയോ
X

നോർത്താംപ്ടൺ: ക്രിക്കറ്റ് ഗ്രൗണ്ടിൽ തർക്കിച്ച് ഇർഫാൻ പഠാനും സഹോദരൻ യൂസഫ് പഠാനും. ലെജൻഡ്‌സ് വേൾഡ് ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം. യുവരാജ് സിങ് നായകനായ ഇന്ത്യൻ ചാമ്പ്യൻസ് ടീമിനുവേണ്ടിയാണ് ഇരുവരും കളിക്കുന്നത്. ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനെതിരായ മത്സരത്തിനിടെയാണ് മുൻ ഇന്ത്യൻ താരങ്ങൾ തർക്കിച്ചത്. മത്സരത്തിൽ റണ്ണൗട്ടായതോടെ ഇർഫാൻ യൂസഫിനോട് ദേഷ്യപ്പെടുകയായിരുന്നു. 18ാം ഓവറിൽ ഡബിളിനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്.


നോൺ സ്‌ട്രൈക്കിലുണ്ടായിരുന്ന ഇർഫാനോട് യൂസഫ് നോ എന്ന് വിളിച്ചുപറഞ്ഞിരുന്നെങ്കിലും അതുകേൾക്കാതെ റണ്ണിനായി ഓടുകയായിരുന്നു. മത്സരശേഷം യൂസഫിനോട് ക്ഷമാപണം നടത്തിയ ഇർഫാൻ നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. സഹോദരങ്ങളുടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്നതിനിടെയാണ് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായത്. 21 പന്തിൽ നാല് ഫോറും ഒരു സിക്‌സുമടക്കം 35 റൺസെടുത്ത ഇർഫാൻ റണ്ണൗട്ടായത് കളിയിൽ വഴിത്തിരിവായിരുന്നു. ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനോട് 54 റൺസിന് പരാജയം വഴങ്ങിയെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാൻ ഇന്ത്യക്കായി. ഇന്ന് രാത്രി നടക്കുന്ന സെമിയിൽ യുവരാജ് സിങും സംഘവും ബ്രെട്ട് ലീ നയിക്കുന്ന ആസ്‌ത്രേലിയൻ ചാമ്പ്യൻസിനെ നേരിടും

TAGS :

Next Story