Quantcast

ഞാൻ പന്തെറിഞ്ഞവരിൽ ഏറ്റവും മികച്ചത്​ സചിൻ തന്നെ -ജെയിംസ്​ ആൻഡേഴ്​സൺ

MediaOne Logo

Sports Desk

  • Published:

    11 July 2024 4:20 PM GMT

james anderson
X

ലണ്ടൻ: 20 വർഷത്തോളം നീണ്ട ടെസ്​റ്റ്​ കരിയറിൽ നിരവധി ഇതിഹാസ താരങ്ങൾക്ക്​ നേരെ പന്തെറിഞ്ഞയാളാണ്​ ഇംഗ്ലീഷ്​ പേസർ ജെയിംസ്​ ആൻഡേഴ്​സൺ. ലോഡ്​സിൽ വിൻഡീസിനെതിരെ അവസാന ടെസ്​റ്റ്​ കളിച്ചുകൊണ്ടിരിക്കുന്ന ജിമ്മി താൻ പന്തെറിഞ്ഞവരിൽ ഏറ്റവും മികച്ചതായി കണക്കാക്കുന്നത്​ ഇന്ത്യൻ ഇതിഹാസം സചിൻ തെണ്ടുൽക്കറേയാണ്​.

സ്​കൈ സ്​പോർട്​സിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ജിമ്മിയുടെ പ്രതികരണം: ‘‘സചിനെതിരെ ഒരു പ്രത്യേക ഗെയിം പ്ലാൻ ഉള്ളതായി ഓർക്കുന്നില്ല. സച്ചിന്​ നേരെ ഒരു മോശം പന്ത്​ എറിയുന്നത്​ സങ്കൽപ്പിക്കാൻ പോലുമാകില്ല. അദ്ദേഹം അത്തരമൊരു താരമാണ്​. ഇന്ത്യയുടെ പ്രധാന താരവും അദ്ദേഹം തന്നെ. സചിനെ പുറത്താക്കിയാൽ സ്​റ്റേഡിയത്തി​െൻറ അന്തരീക്ഷം തന്നെ മാറും. അദ്ദേഹം അത്രയും വലിയൊരു വിക്കറ്റാണ്​’’ -ജിമ്മി പറഞ്ഞു.

‘‘സചിനെതിരെ ഏറ്റവും മികച്ച പന്തെറിയാനാണ്​​ ശ്രമിക്കാറുള്ളത്​. അദ്ദേഹം എത്രയും വേഗം വിക്കറ്റിന്​ മുന്നിൽ കുടുക്കാൻ നോക്കും. അദ്ദേഹത്തിനെതിരെ എനിക്ക്​ മികച്ച്​ റെക്കോർഡുണ്ട്​. അദ്ദേഹത്തിന്​ എനിക്കെതിരെയുമുണ്ട്​’’ -ജിമ്മി കൂട്ടിച്ചേർത്തു.

സചിനെതിരെ ഏറ്റവും മികച്ച റെക്കോർഡുള്ളയാളാണ്​ ജിമ്മി. ടെസ്​റ്റിൽ മാത്രം സചിനെ ഒൻപത്​ തവണ പുറത്താക്കിയ ജിമ്മി ഇക്കാര്യത്തിൽ റെക്കോർഡിനുടമയാണ്​.

TAGS :

Next Story