Quantcast

ഐ.സി.സി ഏകദിന റാങ്കിങ്: ബുംറക്ക് ഒന്നാം സ്ഥാനം നഷ്ടമായി, കോഹ്‌ലിക്കും തിരിച്ചടി

ബുംറയെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് റാങ്കിങ്ങില്‍ ഒന്നാമതെത്തി.

MediaOne Logo

Web Desk

  • Published:

    21 July 2022 1:41 AM GMT

ഐ.സി.സി ഏകദിന റാങ്കിങ്: ബുംറക്ക് ഒന്നാം സ്ഥാനം നഷ്ടമായി, കോഹ്‌ലിക്കും തിരിച്ചടി
X

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ഏകദിന ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമായി. ബുംറയെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് റാങ്കിങ്ങില്‍ ഒന്നാമതെത്തി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ബുമ്രക്ക് അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ബോള്‍ട്ടിന് 704 റേറ്റിങ്ങാണുള്ളത്. ബുംറയുടെ റേറ്റിങ് 703 ആണ്. പാകിസ്താന്റെ ഷഹീന്‍ അഫ്രീദി മൂന്നാമതും ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് നാലാമതും നില്‍ക്കുന്നു. അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്‌മാനാണ് അഞ്ചാമത്. ആദ്യ പത്തില്‍ ബുംറയല്ലാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരില്ല.

ബാറ്റിംഗ് റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹല്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് കയറി.

TAGS :

Next Story