പരിക്ക്: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്
ബി.സി.സി.ഐ പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. പകരക്കാരനെ ഉടന്‍ നിയമിക്കുമെന്നാണ് ബി.സി.സി.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്
ന്യൂഡൽഹി: ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറ ഇന്ത്യക്കൊപ്പമുണ്ടാകില്ല. പരിക്കേറ്റ താരത്തിന് പരമ്പര നഷ്ടമാകുമെന്ന് ബി.സി.സിഐ ഔദ്യോഗികമായി അറിയിച്ചു. ആസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം ബുംറയുണ്ടാകുമെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് താരത്തിന് പരമ്പര തന്നെ നഷ്ടമാകുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചത്.
അതേസമയം ബി.സി.സി.ഐ പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. പകരക്കാരനെ ഉടന്‍ നിയമിക്കുമെന്നാണ് ബി.സി.സി.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ആഴ്ചകളോളമായി ടീമില്‍ നിന്നും വിട്ടുനിന്നിരുന്ന ബുംറ ആസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലൂടെ തിരിച്ചെത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് വീണ്ടും പരിക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
നേരത്തെ പരിക്കിനെത്തുടർന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുംറക്ക് നഷ്ടമായിരുന്നു. ഡെത്ത് ഓവറുകളില്‍ ബുംറയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്. ഡെത്ത് ഓവറുകളില്‍ ബൗളർമാർ റണ്‍സ് വിട്ടുകൊടുക്കുന്നതാണ് ഇന്ത്യക്ക് തലവേദന. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20യിലും ഇന്ത്യന്‍ ബൗളർമാർ തല്ലു വാങ്ങിക്കൂട്ടിയിരുന്നു.
പരിക്കിന്റെ പിടിയിലുള്ള രവീന്ദ്ര ജഡേജയ്ക്കും ഇത്തവണത്തെ ടി20 ലോകകപ്പ് നഷ്ടമാകും. അതിന് പിന്നാലെയാണ് ടീമിലെ മറ്റൊരു സുപ്രധാന താരമായ ബുംറയും ലോകകപ്പിൽ നിന്ന് പുറത്താകുന്നത്. ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ബുംറ. പൂർണമായ ഫിറ്റ്നസിലേക്ക് തിരിച്ചു വരാൻ 4 മുതൽ 6 മാസം വരെ അദ്ദേഹത്തിന് വിശ്രമം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. . ഒക്ടോബര്‍ 22നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യ 23ന് പാകിസ്ഥാനുമായി ഏറ്റുമുട്ടും.
NEWS - Jasprit Bumrah ruled out of ICC Men's T20 World Cup 2022.
— BCCI (@BCCI) October 3, 2022
More details here - https://t.co/H1Stfs3YuE #TeamIndia
Adjust Story Font
16