Quantcast

സെഞ്ച്വറി റൂട്ടിൽ മുന്നോട്ട്; സുനിൽ ഗവാസ്‌കറിനെ മറികടന്ന് ഇംഗ്ലീഷ് താരം

അലിസ്റ്റർ കുക്കിനെ മറികടന്ന് ഇംഗ്ലണ്ടിന്റെ ടോപ് റൺസ് സ്‌കോറർ നേട്ടവും റൂട്ട് സ്വന്തമാക്കി

MediaOne Logo

Sports Desk

  • Published:

    9 Oct 2024 10:29 AM GMT

Ahead on Century Route; English player surpasses Sunil Gavaskar
X

മുൾട്ടാൻ: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജോ റൂട്ടിന്റെ ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. പാകിസ്താൻ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 556 റൺസ് പിന്തുടർന്ന് ഇറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 351 എന്ന നിലയിലാണ്. 119 റൺസുമായി ജോ റൂട്ടും 64 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ.

ശതകം പിന്നിട്ടതോടെ മറ്റൊരു നാഴികകല്ല് കൂടി താരം പിന്നിട്ടു. 34 ടെസ്റ്റ് സെഞ്ച്വറിയെന്ന സുനിൽ ഗവാസ്‌കറിന്റെ നേട്ടമാണ് മറികടന്നത്. ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ റൺവേട്ടക്കാരിൽ ഒന്നാമതെത്താനും മുൻ ക്യാപ്റ്റായി. 12,472 റൺസ് നേടിയ അലിസ്റ്റർ കുക്കിനെയാണ് മറികടന്നത്. മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്നാംദിനം 71 റൺസിൽ നിൽക്കെയാണ് ഇംഗ്ലണ്ടിന്റെ ടോപ് റൺസ് സ്‌കോററായി മാറിയത്. 200 മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാമത്. റിക്കിപോണ്ടിങ്, ജാക്കിസ് കാലിസ്, രാഹുൽ ദ്രാവിഡ് എന്നിവരാണ് റൺവേട്ടയിൽ ഇംഗ്ലീഷ് താരത്തിന് മുന്നിലുള്ളത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിന്റെ റെക്കോർഡ് മറികടക്കാൻ ക്രിക്കറ്റ് വിദഗ്ധർ സാധ്യത കൽപിക്കുന്നതും ഈ 33 കാരനാണ്.

നേരത്തെ പാകിസ്താൻ ഒന്നാം ഇന്നിങ്‌സ് സ്‌കോർ 556 റൺസിൽ അവസാനിച്ചിരുന്നു. ക്യാപ്റ്റൻ ഷാൻ മഷൂദ് 151 റൺസുമായി ടോപ് സ്‌കോററായി. ഓപ്പണർ അബ്ദുല്ല ഷഫീഖ്(102), സൽമാൻ അലി ആഗ(104) മികച്ച പിന്തുണ നൽകി. ബാബർ അസം 30 റൺസെടുത്ത് പുറത്തായി

TAGS :

Next Story