Quantcast

കൊമ്പുകോർക്കാൻ തൃശൂരിന്റെ സ്വന്തം ടൈറ്റൻസ്; വരവറിയിക്കാൻ കരുത്തരുടെ സംഘം

സെപ്തംബർ രണ്ട് മുതൽ 19വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ഹബ്ബിലാണ് കേരള ക്രിക്കറ്റ് ലീഗ് നടക്കുക

MediaOne Logo

Sports Desk

  • Published:

    10 Aug 2024 2:08 PM GMT

കൊമ്പുകോർക്കാൻ തൃശൂരിന്റെ സ്വന്തം ടൈറ്റൻസ്; വരവറിയിക്കാൻ കരുത്തരുടെ സംഘം
X

തൃശൂർ: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തിൽ പങ്കെടുക്കുന്ന തൃശൂർ ടൈറ്റൻസിന്റെ ലോഗോയിൽ കരുത്തിന്റെയും തൃശൂർ പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. ബിസിനസുകാരനും മുൻ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ടീമിന്റെ ലോഗോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആഗോളതലത്തിൽ ഏറെ ശ്രദ്ധേയമായ തൃശൂർ പൂരവും പൂരത്തിലെ പ്രമാണിയായ ആനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ ഡിസൈൻ ചെയ്തതെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു.

ലോഗോയിലെ മഞ്ഞ നിറം കുടമാറ്റത്തെയും ആനച്ചമയത്തെയും സൂചിപ്പിക്കുന്നു. കൂടാതെ, തൃശൂരിന്റെ പ്രധാന ബിസിനസ് മേഖലയായ ജ്വല്ലറിയെയും സിൽക്സിനെയും മഞ്ഞ നിറം പ്രതിനിധാനം ചെയ്യുന്നുണ്ട്. ലോഗോയിൽ കാണുന്ന പച്ച നിറം ദൈവത്തിന്റെ സ്വന്തം നാടിനെയാണ് സൂചിപ്പിക്കുന്നതെന്നും സജ്ജാദ് വ്യക്തമാക്കി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡിങ് ഏജൻസി പോപ്‌കോൺ ക്രിയേറ്റീവ്‌സാണ് ലോഗോ ഡിസൈൻ ചെയ്തത്.

കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ ലോഗോ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ടിരുന്നു. ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ വിഷ്ണു വിനോദാണ് തൃശൂർ ടീമിന്റെ ഐക്കൺ താരം. സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തൃശൂർ ടൈറ്റൻസ് കൂടാതെ കൊല്ലം സെയിലേഴ്‌സ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്‌റ്റേഴ്‌സ് എന്നിവയാണ് മറ്റു ടീമുകൾ

TAGS :

Next Story