Quantcast

കഴിഞ്ഞ സാമ്പത്തിക വർഷം ബി.സി.സി.ഐ നികുതിയായി അടച്ചത് 1159 കോടി രൂപ

അഞ്ച് വർഷത്തിനുള്ളിൽ ആകെ 4298 രൂപയാണ് ബിസിസിഐ ഇന്ത്യൻ ഗവൺമെൻറിന് നികുതിയിനത്തിൽ നൽകിയത്

MediaOne Logo

Web Desk

  • Published:

    10 Aug 2023 7:50 AM GMT

Last financial year BCCI paid Rs 1159 crore as tax
X

കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് നികുതിയടച്ച് ബി.സി.സി.ഐ. 2021-22 സാമ്പത്തിക വർഷത്തെ നികുതിയായി 1159 കോടി രൂപയാണ് ബി.സി.സി.ഐ അടച്ചത്. 844.92 കോടി രൂപ നികുതി ഒടുക്കിയ 2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 37 ശതമാനം കൂടുതലാണ് ഇത്.

2019-20 സാമ്പത്തിക വർഷത്തിൽ നികുതിയിനത്തിൽ 882.29 കോടിയും 2018-19 വർഷത്തിൽ 815.08 കോടിയും 2017-19 വർഷത്തിൽ 596.63 കോടിയുമാണ് ബി.സി.സി.ഐ അടച്ചത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സാമ്പത്തിക വർഷം വൻ ലാഭമാണ് ബി.സി.സി.ഐ നേടിയത്. 3,064 കോടി രൂപ മുതൽമുടക്കിയ ഇക്കാലയളവിൽ 7,606 കോടിയുടെ വരുമാനമാണ് ബോർഡിന് ലഭിച്ചത്. ലാഭം മാത്രം 4,542 കോടി രൂപയുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആകെ 4298 രൂപയാണ് ബിസിസിഐ ഇന്ത്യൻ ഗവൺമെൻറിന് നികുതിയിനത്തിൽ നൽകിയതെന്ന് ചൊവ്വാഴ്ച കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു.

Last financial year BCCI paid Rs 1159 crore as tax

TAGS :

Next Story