പൊന്നിയിന്‍ സെല്‍വന്‍; ഏറ്റവും കൂടുതല്‍ പ്രതിഫലം വിക്രമിന്, ഐശ്വര്യ റായ് രണ്ടാമത്
ഈ മാസം 30നാണ് പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളിലെത്തുന്നത്.
സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെക്കുറിച്ച് ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് 'പൊന്നിയിൻ സെൽവൻ' എന്ന പേരില്‍ സിനിമയാക്കുന്നത്. ഈ മാസം 30നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മണിരത്‌നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിച്ചതിന് താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണിപ്പോള്‍. സിനിമയില്‍ അഭിനയിച്ചതിന് ഏറ്റവുമധികം പ്രതിഫലം വാങ്ങിയത് തമിഴ് സൂപ്പര്‍ താരം വിക്രമാണ്. പത്ത് കോടിയിലധികം രൂപയാണ് വിക്രമിന് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ വിക്രം അവതരിപ്പിക്കുന്നത്. സിനിമയിലെ അഭിനയത്തിന് ഐശ്വര്യ റായിക്കും ഏകദേശം പത്ത് കോടിക്കടുത്ത് പ്രതിഫലം ലഭിച്ചിട്ടുണ്ട്.
സിനിമയിലെ പ്രധാന കഥാപാത്രമായ അരുണ്‍മൊഴി വര്‍മ്മനായെത്തുന്ന ജയം രവിയ്ക്കും വന്ദ്യദേവനായെത്തുന്ന കാര്‍ത്തിയ്ക്കും 5 കോടിയാണ് പ്രതിഫലം. ചോള രാജകുമാരി കുന്ദവായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷയ്ക്ക് 2 കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയായാണ് ഈ ചിത്രത്തെ വിലയിരുത്തുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ വൈരമുത്തുവിന്‍റേതാണ്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിൽ സിനിമ പ്രദർശനത്തിന് എത്തിക്കുക.
Adjust Story Font
16