Quantcast

തകർത്തടിച്ച് ലിവിങ്സ്റ്റൺ; ഹൈദരബാദിനെതിരെ പഞ്ചാബിന് 5 വിക്കറ്റ് ജയം

അഞ്ചാമതെത്തിയ ലിയാം ലിവിങ്സ്റ്റൻ ടൂർണമെന്റിലെ മികച്ച വെടിക്കെട്ടാണ് പുറത്തെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-05-22 17:53:32.0

Published:

22 May 2022 5:51 PM GMT

തകർത്തടിച്ച് ലിവിങ്സ്റ്റൺ; ഹൈദരബാദിനെതിരെ പഞ്ചാബിന് 5 വിക്കറ്റ് ജയം
X

മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന്അഞ്ച് വിക്കറ്റിന്റെ ജയം. പോയിന്റ് പട്ടികയിൽ ഏഴാമതായിരുന്ന പഞ്ചാബ് ആറാമത് ഫിനിഷ് ചെയ്തു. ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണിന്റെ (22 പന്തിൽ 49 നോട്ടൗട്ട്) മികച്ച ബാറ്റിംഗ് മികവാണ് പഞ്ചാബിന് തുണയായത്.

158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് ഓപ്പണർ ജോണി ബെയർസ്റ്റോ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ആദ്യം തന്നെ ബയര്‍‌സ്റ്റോയെ (23) ഫസൽഹഖ് ഫറൂഖി മടക്കിയയച്ചു. പവർപ്ലേ ഓവറുകളിൽ പരമാവധി റൺസ് കണ്ടെത്താനുള്ള പഞ്ചാബ് നീക്കം ടീമിന് കരുത്തേകി. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഷാരൂഖ് ഖാൻ (19) ഉമ്രാൻ മാലിക്കിന്റെ പന്തിൽ പുറത്തായി. അഞ്ചാമതെത്തിയ ലിയാം ലിവിങ്സ്റ്റൻ ടൂർണമെന്റിലെ മികച്ച വെടിക്കെട്ട് പുറത്തെടുത്തു. സിക്സറുകൾകൊണ്ട് ഇംഗ്ലണ്ട് താരം കളിക്കളത്തിൽ ആറാടി. മറുവശത്ത് ശിഖർ ധവാനും കരുത്തേകി. എന്നാൽ ഫറൂഖിക്ക് മുൻപിൽ ധവാന്റെ പോരാട്ടം (39) അവസാനിച്ചു. ധവാൻ പുറത്തായശേഷമെത്തിയ ജിതേഷ് ശർമയും ടൂർണമെന്റിലെ മികച്ച ഫോം തുടർന്നു.

നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 157 റൺസാണ് നേടിയത്. ടോസ് നേടിയ സൺറൈസേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശർമ്മയുടെ പ്രകടനമാണ് (32 പന്തിൽ 43 റൺസ് ) ടീമിന് മികച്ച തുടക്കം നൽകിയത്. ഹർപ്രീത് ബ്രാറിന്റെ ബൗളിംഗ് മികവിൽ കുരുങ്ങി ഹൈദരബാദ് പ്രതിരോധത്തിലാവുന്ന കാഴ്ച്ചയാണ് വാങ്കടെ സ്റ്റേഡിയത്തിൽ കാണാനായത്. ഓപ്പണറായി ഇറങ്ങിയ പ്രിയം കെ ഗാർഗിന് കളിയിൽ തിളങ്ങാനായില്ല. ഏഴ് പന്തിൽ നാല് റൺസ് മാത്രമെടുത്ത് ഗാർഗ് പുറത്താവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും (20) അഭിഷേക് ശർമയും നിലയുറപ്പിച്ചു. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ത്രിപാഠി പുറത്തായി.

അധികം വൈകാതെ ഓപ്പണർ അഭിഷേക് ശർമ (43) ഹർപ്രീത് ബ്രാറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഭിഷേക് ശർമ്മയ്ക്ക് ശേഷം കാര്യമായി ആരും തിളങ്ങിയില്ലെങ്കിലും വാഷിംഗ്ടൺ സുന്ദരിന്റെയും റൊമാരിയോ ഷെപ്പേർഡിന്റെയും കൂട്ടുകെട്ട് പുറത്തെടുത്തത് മികച്ച പ്രകടനമായിരുന്നു. 19 ഓവർ പിന്നിട്ടപ്പോൾ ടീം 147 ന് അഞ്ച് എന്ന നിലയിലായിരുന്നു. ശേഷം ഷെപ്പേർഡിന്റെ കൂറ്റൻ സിക്സ്. 19 പന്തിൽ 25 റൺസെടുത്ത് സുന്ദർ പുറത്തേക്ക്. പിന്നീട് കളത്തിലിറങ്ങിയ ജഗദീശ സുചിതും ക്യാപ്റ്റൻ ഭുവനേശ്വരിനും കാര്യമായി ഒന്നും ചെയ്യാനായില്ല. പഞ്ചാബിനായി നഥാൻ എല്ലിസ് 3 ഉം ഹർപ്രീത് ബ്രാർ 3 ഉം റബഡ ഒരു വിക്കറ്റും നേടി. മധ്യ ഓവറുകളിൽ റൺസ് നേടാൻ കഴിയാതെ പോയത് റൺ റേറ്റിനെയും ബാധിച്ചു

TAGS :

Next Story