രാജസ്ഥാൻ റോയൽസ് പരിശീലകനാകാൻ ദ്രാവിഡ്; സംഗക്കാര ഡയറക്ടറായി തുടരും
2012,13 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2014,15 സീസണുകളിൽ ടീം ഡയറക്ടറും മെന്ററുമായും പ്രവർത്തിച്ചു.
ന്യൂഡൽഹി: ഇന്ത്യൻ ടീം മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നു. രാജസ്ഥാൻ റോയൽസ് പരിശീലകനായാണ് തിരിച്ചെത്തുന്നത്. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാര റോയൽസിന്റെ ടീം ഡയറക്ടറായി തുടരും. കഴിഞ്ഞ ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് ദ്രാവിഡ് പടിയിറങ്ങിയിരുന്നു. തുടർന്ന് ദ്രാവിഡിന്റെ പിൻഗാമിയായി ഗൗതം ഗംഭീർ കോച്ചിങ് റോളിൽ എത്തുകയും ചെയ്തു.
🚨 RAHUL DRAVID HAS BEEN APPOINTED AS RAJASTHAN ROYALS' HEAD COACH...!!! 🚨 (Espncricinfo). pic.twitter.com/H8lFGG6lGU
— Mufaddal Vohra (@mufaddal_vohra) September 4, 2024
വരാനിരിക്കുന്ന താരലേലത്തിൽ നിലനിർത്തേണ്ട താരങ്ങളെ സംബന്ധിച്ച് ദ്രാവിഡും ഫ്രാഞ്ചൈസി ഉടമകളും പ്രാരംഭ ചർച്ച നടത്തിയതായി ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. റോയൽസ് നായകൻ സഞ്ജു സാംസണുമായി അണ്ടർ 19 തലംമുതൽ മുൻ ഇന്ത്യൻ താരത്തിന് പരിചയമുണ്ട്.
2012,13 സീസണുകളിൽ ആർ.ആർ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2014,15 സീസണുകളിൽ ടീം ഡയറക്ടറും മെന്ററുമായി പ്രവർത്തിച്ചു. 2016ൽ ഡൽഹി ഡയർ ഡെവിൾസിലേക്ക്(ഡൽഹി ക്യാപിറ്റൽ)മാറിയ ജാമി പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി ഹെഡ് കോച്ചായി ദേശീയ ക്രിക്കറ്റിന്റെ ഭാഗമാകുകയായിരുന്നു. 2021 മുതലാണ് ഇന്ത്യൻ ടീം പരിശീലക സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യൻ ടീം മുൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡിനെ അസി കോച്ചായി എത്തിക്കാനും രാജസ്ഥാൻ ശ്രമം നടത്തുന്നുണ്ട്.
Adjust Story Font
16