Quantcast

'ടീം ഉടമയോടും ഗ്രൗണ്ട്‌സ്മാനോടും ഒരുപോലെ പെരുമാറുന്നു'; ഇതിഹാസ താരത്തെ കുറിച്ച് സഞ്ജു സാംസൺ

മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം വെറുതേ ഷോ കാണിക്കുകയായിരുന്നില്ലെന്നും വളരെ സ്വാഭാവികമായി പെരുമാറുകയായിരുന്നുവെന്നും സഞ്ജു

MediaOne Logo

Sports Desk

  • Updated:

    2022-05-05 14:18:44.0

Published:

5 May 2022 12:26 PM GMT

ടീം ഉടമയോടും ഗ്രൗണ്ട്‌സ്മാനോടും ഒരുപോലെ പെരുമാറുന്നു; ഇതിഹാസ താരത്തെ കുറിച്ച് സഞ്ജു സാംസൺ
X

മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹെഡ്‌കോച്ചുമായ രാഹുൽ ദ്രാവിഡിന്റെ വിനയത്തെ കുറിച്ച് വാചാലനായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും ശിഷ്യനുമായ സഞ്ജു സാംസൺ. 'രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിലായിരിക്കേ സംഘത്തിലെ സുപ്രധാനിയായ ഉടമ മനോജ് ബാദലെയുമായും ഗ്രൗണ്ട്‌സ്മാനുമായും ഒരുപോലെയാണ് പെരുമാറിയിരുന്നത്. ഇക്കാര്യം ഞാൻ എപ്പോഴും നിരീക്ഷിക്കുമായിരുന്നു. ഇതാണ് അദ്ദേഹത്തിൽ നിന്ന് ഞാൻ പഠിച്ച പ്രധാനം പാഠം' ബ്രേക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന ഗൗരവ് കപൂർ ഷോയിൽ സഞ്ജു തന്റെ ഗുരു ദ്രാവിഡിനെ കുറിച്ച് പറഞ്ഞു. അദ്ദേഹം വെറുതേ ഷോ കാണിക്കുകയായിരുന്നില്ലെന്നും വളരെ സ്വാഭാവികമായി പെരുമാറുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

രണ്ടു വർഷത്തിന് ശേഷം ഡെൽഹി ടീമിലെത്തിയപ്പോൾ കോച്ചായിരുന്ന ദ്രാവിഡിൽ നിന്ന് കാര്യങ്ങൾ പഠിക്കുകയായിരുന്നുവെന്നും കരുൺ നായർ, ശ്രേയസ് അയ്യർ, റിഷബ് പന്ത്, മായങ്ക് അഗർവാൾ എന്നിവരും ഒപ്പമുണ്ടായിരുന്നുവെന്നും സഞ്ജു ഓർമിച്ചു.


സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഐ.പി.എൽ പോയൻറ് പട്ടികയിൽ മൂന്നമതാണുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 12 പോയൻറാണ് ടീം നേടിയിരിക്കുന്നത്. സീസൺ അവസാന മത്സരങ്ങളിലേക്ക് നീങ്ങവേ പ്ലേ ഓഫിനായുള്ള കടുത്ത മത്സരത്തിലാണ് രാജസ്ഥാൻ. അർധസെഞ്ച്വറിയടക്കം 298 റൺസാണ് 2022 സീസൺ ഐ.പി.എില്ലിൽ സഞ്ജു നേടിയിട്ടുള്ളത്. സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവ് പലരും എടുത്തുപറഞ്ഞിരുന്നു.


രാഹുൽ ദ്രാവിഡിനെ വഴികാട്ടിയായാണ് കാണുന്നതെന്ന് സഞ്ജു നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ദ്രാവിഡ് രാജസ്ഥാൻ ടീം ക്യാപ്റ്റനായിരിക്കെ ട്രയൽസ് കാണാൻ അദ്ദേഹം എത്തിയിരുന്നുവെന്നും തന്റെ ബാറ്റിങിന് അദ്ദേഹം പ്രോത്സാഹനം നൽകിയതും അതിന് മുമ്പോ ശേഷമോ അത്തരം പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും സഞ്ജു ബേസിലുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടർന്ന് ദ്രാവിഡെത്തി തന്റെ ടീമിന് വേണ്ടി കളിക്കാമോയെന്ന് ചോദിക്കുകയായിരുന്നു. അപ്പോൾ എന്ത് ചോദ്യമാണിതെന്നായിരുന്നു തന്റെ പ്രതികരണമെന്ന് സഞ്ജു പറഞ്ഞു. പുതിയ താരങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നത് രാജസ്ഥാൻ റോയൽസിന്റെ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദ്രാവിഡ് സാറിന്റെ മോട്ടിവേഷൻ സ്പീച്ചുകൾ അസാധ്യമാണെന്നും അദ്ദേഹം ഓർത്തു.



'Rahul Dravid treats team owner and groundsman equally'; Sanju Samson about the legendary star

TAGS :

Next Story