Quantcast

ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദ്രാവിഡ് യുഗം; രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് അണ്ടർ 19 ടീമിൽ

ആസ്‌ത്രേലിയക്കെതിരെ നടക്കുന്ന ഏകദിന,ചതുർദിന മത്സരങ്ങൾക്കുള്ള അണ്ടർ 19 ടീമിലേക്കാണ് 18 കാരനെ പരിഗണിച്ചത്.

MediaOne Logo

Sports Desk

  • Published:

    31 Aug 2024 10:20 AM GMT

Dravid era again in Indian cricket; Rahul Dravids son Samit in the Under-19 team
X

മുംബൈ: മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡിനെ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഉൾപ്പെടുത്തി. ആസ്‌ത്രേലിയൻ അണ്ടർ 19 ടീമിനെതിരായി സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഏകദിന,ചതുർദിന മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് സമിതിനെ പരിഗണിച്ചത്. ആദ്യമായാണ് താരത്തെ അണ്ടർ 19 ടീമിലേക്ക് എത്തുന്നത്. പേസ് ഓൾ റൗണ്ടറായ സമിത് കർണാടക ക്രിക്കറ്റ് അസോസേയിഷന്റെ മഹാരാജ ട്രോഫിയിൽ മൈസൂരു വാരിയേഴ്‌സിനുവേണ്ടി കളത്തിലിറങ്ങിയിരുന്നു. എന്നാൽ ചാമ്പ്യൻഷിപ്പിൽ ഫോമിലേക്കുയരാൻ താരത്തിനായില്ല. ഏഴ് ഇന്നിങ്‌സുകളിൽ നിന്നായി 82 റൺസാണ് നേടാനായത്.

അതേസമയം, ഈ വർഷം തുടക്കത്തിൽ നടന്ന കൂച്ച് ബെഹാർ ട്രോഫിയിൽ കർണാടകയെ ചാമ്പ്യൻമാരാക്കുന്നതിൽ സമിത് നിർണായക പ്രകടനം നടത്തിയിരുന്നു. അടുത്തമാസം 21 മുതൽ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. 30 മുതലാണ് ചതുർദിന ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് അമൻ നയിക്കുന്ന ടീമിൽ തൃശൂർ സ്വദേശി മുഹമ്മദ് എനാനും ടീമിലുണ്ട്.

ഏകദിന ടീം: മുഹമ്മദ് അമൻ (ക്യാപ്റ്റൻ), രുദ്ര പട്ടേൽ (വൈസ് ക്യാപ്റ്റൻ), സാഹിൽ പരാഖ്, കാർത്തികേയ കെപി, കിരൺ ചോർമലെ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, സമർത് എൻ, നിഖിൽ കുമാർ, ചേതൻ ശർമ്മ , ഹാർദിക് രാജ്, രോഹിത് രജാവത്ത്, മുഹമ്മദ് എനാൻ

ചതുർദിന പരമ്പരയ്ക്കുള്ള ടീം: സോഹം പട്വർധൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, നിത്യ പാണ്ഡ്യ, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), കാർത്തികേയ കെപി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, ചേതൻ ശർമ, സമർത് എൻ, ആദിത്യ റാവത്ത്, നിഖിൽ കുമാർ , അൻമോൽജീത് സിംഗ്, ആദിത്യ സിങ്, മുഹമ്മദ് എനാൻ

TAGS :

Next Story