ജോസ് ബട്ട്‌ലർക്കും ബെൻസ്‌റ്റോക്കിനുമുള്ള പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്
വെസ്റ്റ്ഇൻഡീസ് താരങ്ങളായ എവിൻ ലെവിസ്, ഓഷെയ്ൻ തോമസ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഈ മാസം 19 മുതലാണ് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്.
പരിക്കേറ്റ ഇംഗ്ലണ്ട് കളിക്കാർക്ക് പകരമുള്ളവരെ പ്രഖ്യാപിച്ച് മലയാളി താരം സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. വെസ്റ്റ്ഇൻഡീസ് താരങ്ങളായ എവിൻ ലെവിസ്, ഓഷെയ്ൻ തോമസ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഈ മാസം 19 മുതലാണ് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്.
ജോസ് ബട്ട്‌ലർക്ക് പകരക്കാരനായാണ് എവിൻ ലെവിസ് എത്തുന്നത്. നിലവിൽ ട്രിനിഡാഡ് ടൊബാഗോ ടീം അംഗമായ ലെവിസ് വെടിക്കെട്ട് ബാറ്റിങിന് പേര് കേട്ട ബാറ്റ്‌സ്മാനാണ്. ഇന്ത്യയിൽ നടന്ന ലോകകപ്പ് ടി20യിലാണ് ലെവിസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം തന്നെ. വിൻഡീസിനായി 57 ഏകദിനങ്ങളിൽ നിന്ന് 1847 റൺസ് ലെവിസ് നേടിയിട്ടുണ്ട്. 2018ൽ മുംബൈ ഇന്ത്യൻസിനായി ലെവിസ് കളിച്ചിട്ടുണ്ട്. ആ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 430 റൺസ് ലെവിസ് അടിച്ചെടുത്തിരുന്നു.
അതേസമയം ബാർബഡോസ് റോയൽസ് താരമാണ് ബൗളറായ ഓഷെയ്ൻ തോമസ്. ബെൻ സ്‌റ്റോക്കിന് പകരക്കാരനായാണ് തോമസ് എത്തുന്നത്. 2018ലാണ് 24കാരമനായ തോമസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. 2019ൽ വെസ്റ്റ്ഇൻഡീസിന്റെ എമേർജിങ് പ്ലെയറായി തോമസിനെ തെരഞ്ഞെടുത്തിരുന്നു. ആ വർഷം 20 ഏകദിനങ്ങളിൽ നിന്നായി 27 വിക്കറ്റുകളും 17 ടി20 മത്സരങ്ങളിൽ നിന്നായി 19 വിക്കറ്റുകളും ഓഷയ്ൻ തോമസ് വീഴ്ത്തിയിരുന്നു.
Adjust Story Font
16