Quantcast

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യ ഇറങ്ങുക 90കളെ ഓർമിപ്പിക്കുന്ന ജഴ്‌സിയിൽ

രവീന്ദ്ര ജഡേജയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ജഴ്‌സിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

MediaOne Logo

rishad

  • Published:

    30 May 2021 2:14 AM GMT

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്:  ഇന്ത്യ ഇറങ്ങുക 90കളെ ഓർമിപ്പിക്കുന്ന  ജഴ്‌സിയിൽ
X

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ടീം ഇന്ത്യ ഇറങ്ങുക തൊണ്ണൂറുകളെ ഓര്‍മിപ്പിക്കുന്ന ജഴ്സിയുമായി. രവീന്ദ്ര ജഡേജയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ജഴ്‌സിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

റിവൈൻഡ് ടു 90സ് എന്നാണ് ജഡേജ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന് എഴുതി ഐ.സി.സി ലോ​ഗോയും ബി.സി.സി.ഐ ലോ​ഗോയും ജഴ്സിയിലുണ്ട്. ജൂൺ 18നാണ് ഫൈനൽ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി.

പരമ്പരാ​ഗ വൂളൻ സ്വെറ്ററാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം അണിയാൻ പോവുന്നത്. വി ഷെയ്പ്പിലെ കഴുത്തിന് ചുറ്റും കടും നീല നിറത്തിലെ വരകളുണ്ട്. ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് യുകെയിലേക്ക് തിരിക്കും. നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലാണ് ടീം ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുന്നുണ്ട്.

TAGS :

Next Story