ബോർഡർ-ഗവാസ്കർ ട്രോഫി: രോഹിത് ആദ്യ ടെസ്റ്റിനുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് വിശദീകരണം.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0ത്തിന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയുള്ള വാർതത സമ്മേളനത്തിൽ രോഹിത് ഇത് സംബന്ധിച്ച സൂചനകൾ നൽകി. രോഹിതിന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറ ക്യാപ്റ്റനാകാനാണ് സാധ്യത.
രണ്ടാം കുഞ്ഞിന്റെ ജനന സമയമായതിനാലാണ് രോഹിത് വിട്ടുനിൽക്കുന്നതെന്ന സൂചനകളുണ്ട്. 2020-21ലെ ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന് പിന്നാലെ ഭാര്യ അനുഷ്ക ശർമയുടെ പ്രസവത്തോട് അനുബന്ധിച്ച് വിരാട് കോഹ്‍ലി മടങ്ങിയിരുന്നു.
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി നേരിട്ടത്തോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യതകൾ തുലാസിലാണ്. ആസ്ട്രേലിയൻ പര്യടനത്തിലെ അഞ്ചു ടെസ്റ്റുകളിൽ മൂന്നെണ്ണമെങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയുള്ളൂ.
Adjust Story Font
16