Quantcast

"ധോണി ടി.20 ലോകകപ്പ് കളിക്കട്ടെ.. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ പറയൂ"- മുന്‍ ഇന്ത്യന്‍ ബൗളർ

കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് താരം ധോണിയോട് ഇന്ത്യന്‍ ടിമിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-04-23 06:09:09.0

Published:

23 April 2022 6:05 AM GMT

ധോണി ടി.20 ലോകകപ്പ് കളിക്കട്ടെ.. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ പറയൂ- മുന്‍ ഇന്ത്യന്‍ ബൗളർ
X

മഹേന്ദ്ര സിങ് ധോണിയോട് വിരമിക്കൽ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ബൗളർ.ആർ.പി സിങ്. ഐ.പി.എല്ലിൽ കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് ആർ.പി സിങ് ധോണിയോട് തിരിച്ചു വരാൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ആർ.പി സിങ്ങിന്‍റെ ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. "ടി.20 ലോകകപ്പിനായി വിരമിക്കൽ തീരുമാനം പിൻവലിച്ച് ടീമിൽ തിരിച്ചെത്താൻ ധോണിയോട് നമുക്ക് ആവശ്യപ്പെട്ട് കൂടെ"- ആർ.പി സിങ് കുറിച്ചു.

മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് അപ്രതീക്ഷിത ജയമാണ് കഴിഞ്ഞ ദിവസം നേടിയത്. ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അവസാന ഓവർ എറിയാൻ ജയദേവ് ഉനദ്കട്ടിനെ മുംബൈ നായകൻ രോഹിത് ശർമ പന്തേൽപ്പിക്കുമ്പോൾ ചെന്നൈക്ക് ജയിക്കാൻ ആറു പന്തിൽ 17 റൺസ് വേണമായിരുന്നു. സീസണിലെ ആദ്യജയം ഏറെക്കുറെ രോഹിതും സംഘവും ഉറപ്പിച്ച ഘട്ടമായിരുന്നു.

അവസാന ഓവറുകളിൽ വമ്പനടിയുമായി കത്തിനിന്ന ഡൈ്വൻ പ്രിട്ടോറിയസിനെ വിക്കറ്റിനു മുന്നിൽകുരുക്കി ഉനദ്കട്ട് പവലിയനിലേക്ക് തിരിച്ചയച്ചു. എന്നാല്‍ മറുവശത്തുണ്ടായിരുന്ന ധോണി കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. നാല് പന്തിൽ 16 റൺസ് എന്ന വിജയലക്ഷ്യം മനസിലുറപ്പിച്ച ധോണി ഉനദ്കട്ടിന്റെ ക്രോസ് സീം ലോങ്ഓണിലൂടെ ഗാലറിയിലേക്ക് പറത്തി. അടുത്ത പന്ത് സ്‌ളോ ബൗൺസറായിരുന്നു. എന്നാൽ, ഫൈൻ ലെഗിലൂടെ അനായാസമത് ധോണി ബൗണ്ടറി കടത്തി.

നാല് പന്തിൽ 16 എന്ന ലക്ഷ്യം രണ്ടു പന്തിൽ ആറായി ചുരുങ്ങി. അഞ്ചാം പന്തില്‍ ഡബിള്‍. അവസാന പന്തിൽ ജയിക്കാൻ ചെന്നൈക്ക് വേണ്ടത് നാലു റൺസ്. ബൗണ്ടറിയോ സിക്‌സറോ അല്ലാതെ മറ്റൊരു സാധ്യതയും മുന്നിലുണ്ടായിരുന്നില്ല. ലെഗ് സ്റ്റംപ് ലക്ഷ്യംവച്ച് ഉനദ്കട്ട് എറിഞ്ഞ യോർക്കർ അനായാസം ധോണി ഷോർട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. കൈവിട്ടുപോയ മറ്റൊരു മത്സരം ഒരിക്കൽകൂടി ധോണി സ്‌റ്റൈലായി റാഞ്ചിയെടുക്കുന്നത് ആരാധകരും കളിപ്രേമികളുമെല്ലാം രോമാഞ്ചത്തോടെയാണ് കണ്ടുനിന്നത്.

TAGS :

Next Story