ധോണിയോടൊപ്പം കളിക്കുന്നതിന്റെ ആഹ്ലാദത്തിൽ സമീർ റിസ്‌വി
8.40 കോടി രൂപ മുടക്കിയാണ് ധോണിയുടെ ചെന്നൈ താരത്തെ ടീമിലെത്തിച്ചത്
മുംബൈ: ഏവരെയും ഞെട്ടിച്ചൊരു ലേലം വിളിയായിരുന്നു ഇന്ത്യക്കാരനായ സമീര്‍ റിസ്‌വിയുടെ പേരില്‍. 8.40 കോടി രൂപ മുടക്കിയാണ് ധോണിയുടെ ചെന്നൈ താരത്തെ ടീമിലെത്തിച്ചത്. ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിക്കാത്ത റിസ്‌വിക്ക് എങ്ങനെ ഇത്രയും പണം ലഭിച്ചതെന്ന അങ്കലാപ്പിലായിരുന്നു കായിക പ്രേമികള്‍.
ആഭ്യന്തര ക്രിക്കറ്റില്‍ ആക്രമണാത്മക ബാറ്റിങ്ങിന്റെ മുഖങ്ങളിലൊന്നാണ് താരം. ഈ ശൈലിയാണ് താരത്തെ ടീമുകളിലേക്ക് ആകര്‍ഷിപ്പിച്ചത്. ഉത്തർപ്രദേശ് ടി20 ലീഗിന്റെ ഉദ്ഘാടന പതിപ്പില്‍ തന്നെ സമീര്‍ റിസ്‌വി അതിവേഗ സെഞ്ച്വറി നേടി ശ്രദ്ധ നേടിയിരുന്നു. ആഭ്യന്തര ടി20യില്‍ 134.70 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. മധ്യനിരയില്‍ ഇറങ്ങി അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതാണ് റിസ് വയുടെ ശൈലി.
യു.പി ടി20 ലീഗിൽ 9 ഇന്നിങ്ങ്സിൽ നിന്നും 2 സെഞ്ചുറിയടക്കം 455 റൺസാണ് താരം നേടിയത്. 20 കാരനായ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സ്പിന്നിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതും പ്ലസ് പോയിന്റാണ്. ജിയോ സിനിമയിലെ ഐ.പി.എല്‍ മോക്ക് ലേലത്തിനിടെ, റിസ്‌വി ഒരു വലംകൈയ്യന്‍ സുരേഷ് റെയ്നയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
അതേസമയം ഇത്രയും വലിയ തുകയ്ക്ക് സ്വന്തമാക്കിയതിന്റെ ഞെട്ടിലിലാണ് താരം. വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു താരത്തിന്റെ അഭിപ്രായം. സിഎസ്‌കെയില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നം താരം കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിനന്ദനമറിയിക്കാന്‍ താരത്തിന്റെ ഫോണ്‍ നിലയ്ക്കാതെ ശബ്ദിക്കുകയാണ്.
Summary-Sameer Rizvi Bought By CSK For 8.40 Crores In IPL Auction 2024
Adjust Story Font
16