ഇത് ചരിത്രം; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ മലയാളിയായി സഞ്ജു സാംസൺ
ഏകദിന കരിയറിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.
പാൾ: കഴിഞ്ഞ കളിയിലുണ്ടായ നിരാശയ്ക്ക് വിട. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയും സൂപ്പർ റെക്കോർഡുമായി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയിലെ പേൾ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വൺ ഡൗണായി ഇറങ്ങിയ സഞ്ജു 108 റൺസാണ് അടിച്ചുകൂട്ടിയത്.
പുതിയൊരു ചരിത്രം കൂടിയാണ് ഈ സെഞ്ചുറി നേട്ടത്തിലൂടെ സഞ്ജു കുറിച്ചത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി മാറിയിരിക്കുകയാണ് സഞ്ജു. ഏകദിന കരിയറിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.
46.6 ഓവറിൽ ലിസാദ് വില്യംസണിന്റെ പന്തിൽ ഹെയ്ന്റിച്ച് ക്ലാസെൻ പിടിച്ചാണ് സഞ്ജു പുറത്തായത്. നേരിട്ട 114ാം പന്തിലായിരുന്നു താരത്തിന്റെ മടക്കം. ഈ ഏകദിനം വരെ, ഏഷ്യാ കപ്പിലും ലോകകപ്പിലുമുൾപ്പെടെ തന്നെ പുറത്തിരുത്തിയ സെലക്ടർമാർക്കുള്ള മധുര പ്രതികാരം കൂടിയാണ് സഞ്ജുവിന്റെ ഇന്നത്തെ തീപ്പൊരി മാച്ച്.
ടീമിലുണ്ടായിരുന്നെങ്കിലും ഇന്ത്യ വിജയിച്ച ആദ്യ കളിയിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ നിരാശപ്പെടുത്തിയിരുന്നു. 23 പന്തിൽ 12 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
Adjust Story Font
16