Quantcast

'മലയാളി ഫ്രം ഇന്ത്യ'; സഞ്ജുവിന്റെ ലോകകപ്പ് പ്രവേശനം ആഘോഷമാക്കി ആരാധകർ

എസ് ശ്രീശാന്തിന് ശേഷമാണ് മറ്റൊരു മലയാളി ലോകകപ്പ് ടീമിൽ ഇടം പിടിക്കുന്നത്.

MediaOne Logo

Sports Desk

  • Published:

    30 April 2024 12:33 PM GMT

മലയാളി ഫ്രം ഇന്ത്യ; സഞ്ജുവിന്റെ ലോകകപ്പ് പ്രവേശനം ആഘോഷമാക്കി ആരാധകർ
X

കായിക പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന നിമിഷം. എസ് ശ്രീശാന്തിന് ശേഷം ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് മറ്റൊരു മലയാളി കൂടി ഇടംപിടിക്കുന്നു. സമീപകാലത്ത് മികച്ച ഫോമിലാണ് രാജസ്ഥാൻ നായകൻ കളിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ സെലക്ഷൻ കമ്മിറ്റിക്കാവില്ല. ഒടുവിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണും ടീമിൽ. അവസാന നിമിഷത്തെ അവഗണനയില്ലാതെ ഇത്തവണ സഞ്ജു ടീമിലേക്ക് ടിക്കറ്റെടുത്തതോടെ തീരുമാനത്തെ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലെ കമന്റ് ബോക്‌സിൽ സർവ്വം സഞ്ജു മയമാണ്. താരത്തെ സെലക്ട് ചെയ്തതിൽ നന്ദി അറിയിച്ചുള്ള കമന്റുകളാണ് അധികവും. ഒരാളും വച്ചുനീട്ടിയ ഔദാര്യമല്ല. തലയുയർത്തി, അർഹതക്കുള്ള അംഗീകാരമാണ് നേടിയെത്തിയതെന്ന് ഒരു ആരാധകൻ കമന്റ് രേഖപ്പെടുത്തി. സന്തുലിത താരനിരയാണ് ഇത്തവണ തെരഞ്ഞെടുത്തതെന്നും ലോകകപ്പ് നേടാൻ ഈ ടീമിന് സാധിക്കട്ടേയെന്നുമാണ് മറ്റൊരു കമന്റ്


സഞ്ജുവിന് ആശംസയും പ്രശംസകളുമായി നിരവധി ആരാധകരാണ് ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ,കായിക രംഗത്തുള്ള പ്രമുഖരും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിൽ ആശംസനേർന്ന് രംഗത്തെത്തി. ട്വന്റി 20യിൽ ഇന്ത്യക്കായി ഇതുവരെ 25 മത്സരങ്ങളാണ് 29 കാരൻ കളിച്ചത്. 374 റൺസാണ് സമ്പാദ്യം. 77 റൺസാണ് ഉയർന്ന സ്‌കോർ. ഐപിഎൽ ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സഞ്ജു റൺവേട്ടക്കാരിൽ ആറാമതാണ്. ഒൻപത് ഇന്നിങ്‌സുകളിൽ നിന്നായി 385 റൺസാണ് സമ്പാദ്യം. 77 ശരാശരിയിൽ ബാറ്റുവീശിയ താരം നാല് അർധ സെഞ്ച്വറിയും നേടി.

TAGS :

Next Story