സഞ്ജുവിന്റെ ആ സേവ് ടീമിന്റെ ആത്മവിശ്വാസമുയർത്തി: ചഹൽ
വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ അവസാന ഓവറിലായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം
പോര്‍ട്ട് ഓഫ് സ്പെയിന്‍: സഞ്ജു സാംസൺ അവസാന ഓവറിൽ നടത്തിയ നിർണായക സേവ് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയെന്ന് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ അവസാന ഓവറിലായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. മത്സരശേഷം സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ സേവ് ടീമിന്റെ ആത്മവിശ്വാസത്തെ സ്വാധീനിച്ചെന്ന ചഹലിന്റെ പരാമർശം.
മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് ലെഗ് സ്റ്റംപിന് പുറത്ത് വൈഡായപ്പോള്‍ ബൗണ്ടറി കടക്കാതെ കാത്ത സഞ്ജുവിന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിങായിരുന്നു മത്സരത്തിലെ ടേണിങ് പോയിന്റ്.
മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 305 റൺസെ നേടാനായുള്ളൂ. മൂന്നു റൺസിന്റെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി.
സിറാജിന് അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് മത്സരശേഷം ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ പറഞ്ഞു. അതിന് തൊട്ടുമുമ്പുള്ള ഓവറുകളില്‍ സിറാജ് മനോഹരമായി യോര്‍ക്കറുകള്‍ എറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവസാന ഓവര്‍ സിറാജ് എറിയാനെത്തുമ്പോള്‍ ജയിക്കാമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതേസമയം, സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കാരണം, അക്കീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്,ഇതിലാണ് സഞ്ജുവിന്റെ സേവും വരുന്നത്. അത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി' ചഹല്‍ പറഞ്ഞു.
സഞ്ജുവിന്റെ സേവാണ് മത്സരഫലം ഇന്ത്യയ്ക്ക് അനുകൂലമാക്കിയതെന്ന് ചൂണ്ടിക്കാട്ടി മുൻ താരം ആകാശ് ചോപ്ര ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ആദ്യ ഏകദിനത്തില്‍ ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Save OF the MATCH 💥🔥#Sanjusamson #INDvWI@IamSanjuSamson ❤️🔥 pic.twitter.com/nC16Womm77
— Vishnudath K (@VishnudathK) July 23, 2022
Adjust Story Font
16