'ബംഗ്ലാദേശിന്റേത് നാണംകെട്ട പരിപാടി, സാമാന്യബുദ്ധി എന്നൊന്നില്ലേ? രൂക്ഷവിമർശനവുമായി മാത്യൂസ്
''ബംഗ്ലാദേശ് അല്ലാതെ മറ്റൊരു ടീമും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല, അപമാനിക്കലാണത്''
ഡൽഹി: ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശിന്റെയും നായകൻ ഷാക്കിബ് അൽ ഹസന്റെയും നടപടിയെ അതിരൂക്ഷമായി വിമർശിച്ച് എയ്ഞ്ചലോ മാത്യൂസ്. ഇത്തരത്തിലുള്ള പുറത്താക്കലുകൾ ക്രിക്കറ്റിന് മാനക്കേടുണ്ടാക്കുന്നതാണെന്നും ഞെട്ടിപ്പോയെന്നും മാത്യൂസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്തരത്തിൽ പുറത്താകുന്ന ആദ്യ ബാറ്ററാണ് മാത്യൂസ്. മത്സരത്തിൽ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു.
''ഞാൻ ഒന്നും തെറ്റായി ചെയ്തിട്ടില്ല. എനിക്ക് തയ്യറെടുക്കാൻ രണ്ട് മിനുറ്റ് സമയം ഉണ്ടായിരുന്നു. അത് ഞാൻ ചെയ്തു. പക്ഷേ എന്റെ ഹെൽമറ്റിന് തകരാർ സംഭവിച്ചു. ടൈം ഔട്ടിലൂടെ പുറത്താക്കിയ നടപടി ഷാക്കീബിന്റെയും ബംഗ്ലാദേശിന്റെയും ഭാഗത്ത് നിന്ന് വന്ന അപമാനമായാണ് എനിക്ക് തോന്നുന്നത്. സാമാന്യബുദ്ധി എന്നൊന്നില്ലെ? മാത്യൂസ് ചോദിച്ചു.
''ഈ നിലവാരത്തിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയിക്കോട്ടെ. നിയമപ്രകാരം കളിച്ച് ജയിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷെ ഇന്നലെ രണ്ട് മിനിറ്റിനകം ഞാന്‍ ക്രീസിലെത്തിയിരുന്നു. അതിന് വീഡിയോ തെളിവുകളുണ്ട്. ഞാന്‍ മനപൂര്‍വം സമയം പാഴാക്കിയതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഹെല്‍മെറ്റ് മാറ്റാന്‍ തീരുമാനിച്ചത് സുരക്ഷ കണക്കിലെടുത്താണ്. കളിക്കാരുടെ സുരക്ഷ പ്രധാനമല്ലെന്നാണോ പറയുന്നത്. ഷാക്കിബിന് അപ്പീല്‍ ചെയ്യാതിരിക്കാന്‍ കഴിയുമായിരുന്നു. എന്നിട്ടും അദ്ദേഹം അപ്പീല്‍ ചെയ്തു''- മാത്യൂസ് പറഞ്ഞു.
മത്സരശേഷം ഇരു ടീം അംഗങ്ങളും പതിവുള്ള ഹസ്തദാനത്തിന് തയാറായിരുന്നില്ല. നമ്മളെ ബഹുമാനിക്കുന്നവരെയെ തിരിച്ച് ബഹുമാനിക്കേണ്ടതുള്ളൂവെന്നായിരുന്നു ഹസ്തദാത്തെ കുറിച്ച് ചോദിപ്പോള്‍ മാത്യൂസിന്റെ മറുപടി.
''എന്റെ 15 വർഷത്തിനിടയിൽ ഒരു ടീമും ഈ നിലവാരത്തിലേക്ക് താഴുന്നത് ഞാൻ കണ്ടിട്ടില്ല. നമുക്ക് സാമാന്യബുദ്ധി ഉണ്ടായിരിക്കണം, അത് വ്യക്തമായും ഒരു തകരാറായിരുന്നു. ഞാൻ അത് വലിച്ച് (സ്ട്രാപ്പ്) പൊട്ടിച്ചതല്ല. ബംഗ്ലാദേശ് അല്ലാതെ മറ്റൊരു ടീമും അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല-മാത്യൂസ് പറഞ്ഞ് അവസാനിപ്പിച്ചു.
Summary-Angelo Mathews' Scathing Attack At Bangladesh Amid Timed Out Row
Adjust Story Font
16