ഒരോവറിൽ അഞ്ച് സിക്‌സറുകൾ; കൊൽക്കത്തയ്ക്കായി നാണക്കേട്- ശിവം മാവിക്ക് ട്രോൾ
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ശിവം മാവി മോശം റെക്കോര്‍ഡുമായി കളംവിട്ടത്.
മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശിവംമാവി ഐപിഎൽ ചരിത്രത്തിൽ ടീമിനായി ഏറ്റവും ഓരോവറിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്ത കളിക്കാരനായി. 19ാം ഓവറിലാണ് ശിവം മാവി തല്ലുവാങ്ങിക്കൂട്ടിയത്. വഴങ്ങിയത് 30 റൺസ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ശിവം മാവി മോശം റെക്കോര്‍ഡുമായി കളംവിട്ടത്.
ആദ്യ മൂന്നോവറിലും മാവി നന്നായി പന്തെറിഞ്ഞിരുന്നു. അവസാന ഓവറിലാണ് അഞ്ച് തവണ പന്ത് സ്റ്റേഡിയം തൊട്ടത്. ഒടുവില്‍ നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് മാത്രം നേടിയ മാവി, 50 റണ്‍സാണ് വിട്ടുനല്‍കിയത്. ആദ്യ മൂന്ന് പന്ത് മാര്‍കസ് സ്റ്റോയിനിസ് സിക്‌സ് നേടുകയായിരുന്നു. എന്നാല്‍ നാലാം പന്തില്‍ സ്റ്റോയിനിസ് പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ജേസണ്‍ ഹോള്‍ഡര്‍ ബാക്കി രണ്ട് പന്തും കാണികള്‍ക്കിടയിലേക്ക് എത്തിച്ചു.
കഴിഞ്ഞ സീസണില്‍ ശിവം മാവിയുടെ ഒരോവറിലെ ആറ് പന്തും പൃഥ്വി ഷാ ബൗണ്ടറി കടത്തിയിരുന്നു. 2012ല്‍ രാഹുല്‍ ശര്‍മയാണ് ഐപിഎല്ലില്‍ ആദ്യമായി ഒരു ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്. പൂനെ വാരിയേഴ്സിനായി കളിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന ക്രിസ് ഗെയ്‌ലാണ് രാഹുലിനെതിരെ അഞ്ച് സിക്‌സ് നേടിയത്. ഓവറിലെ രണ്ടാം പന്തിലാണ് ഗെയ്ല്‍ സ്‌ട്രൈക്ക് ചെയ്യാനെത്തിയത്.
അതേസമയം മത്സരത്തില്‍ കൊല്‍ക്കത്ത തോല്‍ക്കുകയും ചെയ്തു . 75 റണ്‍സിനാണ് കൊല്‍ക്കത്തയെ ലക്നൌ തകര്‍ത്തെറിഞ്ഞത്. അതോടെ പ്ലേ ഓഫിലേക്ക് ലക്നൌ ഒരു ചുവടുകൂടി അടുത്തു. ലക്‌നൗ ഉയര്‍ത്തിയ 177 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് 101 റണ്‍സെടുക്കുമ്പോഴേക്കും മുഴുവന്‍ വിക്കറ്റുകളം നഷ്ടമായിരുന്നു. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ രണ്ടക്കമെങ്കിലും കടക്കാന്‍ കഴിഞ്ഞത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു.
Summary- Shivam Mavi Trolled on Social Media for Bowling the Most Expensive Over for KKR in IPL History
Adjust Story Font
16