Quantcast

'സിറാജ് വിശ്രമിക്കട്ടെ': അവസാന നിമിഷം ഏകദിന ടീമിൽ മാറ്റംവരുത്തി ഇന്ത്യ

ശർദുൽ താക്കൂർ, ജയദേവ് ഉനദ്കട്, ഉംറാൻ മാലിക്, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യയുടെ പേസർമാർ. ഇവർ മൂന്ന് പേരും കൂടി ഇന്ത്യക്ക് വേണ്ടി കളിച്ചത് 50 ഏകദിനങ്ങളാണ്.

MediaOne Logo

Web Desk

  • Published:

    27 July 2023 7:27 AM GMT

സിറാജ് വിശ്രമിക്കട്ടെ: അവസാന നിമിഷം ഏകദിന ടീമിൽ മാറ്റംവരുത്തി ഇന്ത്യ
X

ഡൊമിനിക്ക: വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിൽ മാറ്റം. ജോലിഭാരം പരിഗണിച്ച് ഫാസ്റ്റ്ബൗളർ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചു. ഇ.എസ്.പി.എന്‍ ക്രിക്ക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന രവിചന്ദ്ര അശ്വിൻ, കെ.എസ് ഭരത്, നവദീപ് സെയ്‌നി, കെ.എസ് ഭരത്, അജിങ്ക്യ രഹാനെ എന്നിവർക്കൊപ്പം താരം വിൻഡീസിൽ നിന്ന് മടങ്ങും. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റ് മഴയെടുത്തതിനാൽ സമനിലയിൽ കലാശിക്കുകയായിരുന്നു. സിറാജിന്റെ അഭാവം ഇന്ത്യൻ പേസ് നിരയിൽ പ്രതിഫലിച്ചേക്കും. നിലവില്‍ അനുഭവസമ്പത്ത് കുറഞ്ഞവരാണ് പേസ് നിരയിലുള്ളത്.

ശർദുൽ താക്കൂർ, ജയദേവ് ഉനദ്കട്, ഉംറാൻ മാലിക്, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യയുടെ പേസർമാർ. ഇവർ മൂന്ന് പേരും കൂടി ഇന്ത്യക്ക് വേണ്ടി കളിച്ചത് 50 ഏകദിനങ്ങളാണ്. ഇതിൽ 35 ഏകദിനങ്ങൾ കളിച്ച താക്കൂറാണ് മുന്നിൽ. മുകേഷ് കുമാർ ഇതുവരെ ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല. അതേസമയം സിറാജിന്റെ പകരക്കാരനെ തീരുമാനിച്ചിട്ടില്ല. പകരം ഒരാളെ നിയോഗിക്കുമോ എന്നും വ്യക്തമല്ല.

ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഉണ്ട്.ഇതിൽ സിറാജ് ഇല്ല. വിൻഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ഏഷ്യാകപ്പ് ഉണ്ട്. ഒക്ടോബറിലാണ് ഏകദിന ലോകകപ്പ്. നിർണായകമായ ഈ രണ്ട് ടൂർണമെന്റുകളും പരിഗണിച്ചാണ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്.

നിലവില്‍ വിന്‍ഡീസ് നിര ദുര്‍ബലമാണ്. ഏകദിന ലോകകപ്പ് യോഗ്യതപോലും വിന്‍ഡീസിന് നേടാനായില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹെറ്റ്മയറെ ടീമിലേക്ക് തിരികെ വിളിച്ച് ടീം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയെ വെല്ലുവിളിക്കാനൊന്നും കഴിയില്ല.

TAGS :

Next Story