എങ്ങനെയാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം? ഗാംഗുലി പറയുന്നു...
കുറച്ച് സമയത്തേക്ക് ഒരു വിഭാഗം കളിക്കാരെ കളിപ്പിച്ച് നോക്കുകയാണ് ദ്രാവിഡിന്റെ പ്ലാനെന്നും ഗാംഗുലി
ബംഗളൂരു: ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം തീരുമാനിക്കുമെന്ന് സൗരവ് ഗാംഗുലി. കുറച്ച് സമയത്തേക്ക് ഒരു വിഭാഗം കളിക്കാരെ കളിപ്പിച്ച് നോക്കുകയാണ് ദ്രാവിഡിന്റെ പ്ലാനെന്നും ഗാംഗുലി പറഞ്ഞു.
"ദ്രാവിഡിൻ്റെ ശ്രമം അതാണ്. ഉടൻ തന്നെ സെറ്റായ ഒരു സംഘത്തെ കളിപ്പിക്കാൻ അദ്ദേഹം ആലോചിക്കുന്നുണ്ട്. മിക്കവാറും, വരുന്ന ഇംഗ്ലണ്ട് പര്യടനം മുതലാവും ഇത് ആരംഭിക്കുക. ഒക്ടോബറിൽ നടക്കുന്ന ടി-20 ലോകകപ്പിൽ കളിക്കുന്ന താരങ്ങളാവും പിന്നീട് ടീമിൽ കളിക്കുക."- ഗാംഗുലി പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ്.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ഒരേ പ്ലേയിങ് ഇലവനെയാണ് ഇന്ത്യ ഇറക്കിയത്. ആദ്യ രണ്ട് കളിയില്‍ തോല്‍വി നേരിട്ടിട്ട് പോലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. അയര്‍ലന്‍ഡിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജു, സൂര്യകുമാര്‍, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ റിഷബ് പന്തിനും ശ്രേയസിനും ഫോം കണ്ടെത്താനായിട്ടില്ല. എന്നാല്‍ റിഷബ് പന്തിന് ട്വന്റി20 ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിളങ്ങിയ ഇഷാൻ കിഷൻ, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ തുടങ്ങിയവർ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന മട്ടാണ്. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലേക്ക് തിരിച്ചെത്തും.
Summary-BCCI President Sourav Ganguly hints at probable Team India squad for T20 World Cup 2022
Adjust Story Font
16