ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാം: ഭരണഘടന ഭേദഗതിക്ക് സുപ്രിം കോടതി അംഗീകാരം
ഉത്തരവോടെ ഗാംഗുലിക്കും ജയ്ഷായ്ക്കും മൂന്ന് വർഷം കൂടി പ്രസിഡന്റും സെക്രട്ടറിയുമായി തുടരാം
ന്യൂഡൽഹി: ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാമെന്ന് സുപ്രിം കോടതി. ഭരണഘടന ഭേദഗതിക്ക് സുപ്രിം കോടതി അംഗീകാരം നൽകി.
ഉത്തരവോടെ ഗാംഗുലിക്കും ജയ്ഷായ്ക്കും മൂന്ന് വർഷം കൂടി പ്രസിഡന്റും സെക്രട്ടറിയുമായി തുടരാം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെയും ഹിമാ കോലിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാന അസോസിയേഷനിൽ ആറ് വർഷവും ബിസിസിഐയിൽ ആറ് വർഷവും ഉൾപ്പടെ 12 വർഷത്തേക്ക് ഭാരവാഹികൾക്ക് തുടർച്ചയായി സേവനമനുഷ്ഠിക്കാമെന്ന് സുപ്രിം കോടതി ഉത്തരവിൽ വ്യക്തമാക്കി.
2019 ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേൽക്കുന്നത്. പിറ്റേദിവസം ജയ് ഷാ സെക്രട്ടറിയായും ചുമതലയേറ്റു. ഈ വർഷം ഒക്ടോബറിലാണ് ഇരുവരുടെയും കരാർ പൂർത്തിയാകുന്നത്. എന്നാൽ സുപ്രിം കോടതി ഉത്തരവോടെ ഇരുവരുടെയും കാലാവധി നീണ്ടു.
Next Story
Adjust Story Font
16