Quantcast

‘വെയിലുകൊള്ളാനുള്ള സമയം പോലും തന്നില്ലല്ലോ’; ശ്രീലങ്കയെ വെറും 42 റൺസിന് പുറത്താക്കി ദക്ഷിണാഫ്രിക്ക

MediaOne Logo

Sports Desk

  • Published:

    28 Nov 2024 12:41 PM GMT

south africa
X

ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കക്ക് കൂട്ടത്തകർച്ച. കിങ്സ്മീഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 191 റൺസ് പിന്തുടർന്നിറങ്ങിയ ലങ്കൻ പോരാട്ടം വെറും 42 റൺസിൽ അവസാനിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മാർകോ യാൻസനാണ് ലങ്കയെ നാണം കെടുത്തിവിട്ടത്. ശ്രീലങ്കയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ​കുറഞ്ഞ സ്കോറാണിത്. 1994ൽ കാൻഡിയിൽ പാകിസ്താനെതിരെ കുറിച്ച 71 റൺസായിരുന്നു ഇതിനുമുമ്പുള്ള കുറഞ്ഞ സ്കോർ.

ശ്രീലങ്കൻ നിരയിൽ 13 റൺസെടുത്ത കമിൻഡു മെൻഡിസിനും 10 റൺസെടുത്ത ലാഹിരു കുമാരക്കും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. അഞ്ച് ബാറ്റർമാർ റ​ൺസൊന്നുമെടുക്കാതെയാണ് പുറത്തായത്. ശ്രീലങ്കയുടെ ബാറ്റിങ് വെറും 13.5 ഓവറിൽ തന്നെ അവസാനിച്ചു. വെറും 6.5 ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്താണ് യാൻസന്റെ നേട്ടം. ​ജെറാൽഡ് കോട്സേ രണ്ടും റബാദ ഓരോ വിക്കറ്റും വീതമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമാകാതെ 16 റൺസ് എടുത്തിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയുള്ളതിനാൽതന്നെ ഇരുടീമുകൾക്കും ഈ പരമ്പര നിർണായകമാണ്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

TAGS :

Next Story