സ്റ്റോക്‌സിന് മറുപടി അതേ നാണയത്തിൽ; അയ്യരുടെ ഫിംഗർ ആഘോഷം ഏറ്റെടുത്ത് ആരാധകർ
ബാറ്റ്‌കൊണ്ട് മികവ് പുലർത്താനായില്ലെങ്കിലും ശ്രേയസ് അയ്യരുടെ ഫീൽഡിങിലെ പ്രകടനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വിശാഖപട്ടണം: കളിക്കളത്തിൽ താരങ്ങളുടെ ആഘോഷങ്ങളും തുടർന്നുള്ള സംഭവങ്ങളും പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും ഇത്തരത്തിലൊരു ആഘോഷം ശ്രദ്ധിക്കപെട്ടു. രണ്ടാം ഇന്നിങ്‌സിൽ ടോം ഹാർട്‌ലിയുടെ പന്തിൽ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ ഉയർത്തിയടിച്ച പന്ത് മികച്ച റണ്ണിങ് ക്യാച്ചിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് കൈയിലൊതുക്കിയിരുന്നു. ക്യാച്ചെടുത്ത ശേഷം ഗ്യാലറിയിലേക്ക് വിരൽ ചൂണ്ടിയാണ് സ്‌റ്റോക്‌സ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. 29 റൺസെടുത്താണ് അയ്യർ പുറത്തായത്.
Ben Stokes after taking Shreyas Iyer's catch.
— Mufaddal Vohra (@mufaddal_vohra) February 5, 2024
Shreyas Iyer after running out Ben Stokes. pic.twitter.com/xpp8lF6N62
രണ്ടാം ഇന്നിങ്‌സിൽ നിർണായക ഘട്ടത്തിൽ ബെൻസ്‌റ്റോക്‌സിനെ റണ്ണൗട്ടാക്കിയാണ് ശ്രേയസ് അയ്യർ മറുപടി നൽകിയത്. ഇന്ത്യൻ താരം പന്ത് പിടിച്ച് ത്രോ എടുക്കുന്നത് കണ്ടിട്ടും പതുക്കെ ക്രീസിലേക്ക് കയറിയ ഇംഗ്ലീഷ് താരത്തിന്റെ അലസതയാണ് വിക്കറ്റ് കളഞ്ഞുകുടിച്ചത്. 11 റൺസിൽ നിൽക്കെ ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്താനായത് ഇന്ത്യയുടെ വിജയത്തിൽ നിർണായകവുമായി. പന്ത് പിടിച്ചയുടനെ ഡൈവിങിലൂടെ വിക്കറ്റിലേക്ക് എറിഞ്ഞ ഇന്ത്യൻ താരത്തിന് പിഴച്ചില്ല. ഡയറക്ട് ത്രോയിൽ സ്‌റ്റോക്‌സ് ഔട്ട്. തേർഡ് അമ്പയർ വിക്കറ്റ് ഉറപ്പിച്ചതോടെ സ്‌റ്റോക്‌സിന്റെ ചൂണ്ടുവിരൽ ആഘോഷമാണ് അയ്യരും കാണിച്ചത്. മറ്റു ഇന്ത്യൻ താരങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു.
🎯 Shreyas goes 𝘚𝘪𝘪𝘶𝘶𝘶 with a stunning direct hit to get rid of the dangerous Stokes 🥶#BazBowled #IDFCFirstBankTestsSeries #JioCinemaSports#INDvENG pic.twitter.com/SNrchCWtsF
— JioCinema (@JioCinema) February 5, 2024
ബാറ്റ്‌കൊണ്ട് മികവ് പുലർത്താനായില്ലെങ്കിലും ശ്രേയസ് അയ്യരുടെ ഫീൽഡിങിലെ പ്രകടനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങൾ ഫിംഗർ ആഘോഷം ഇതിനകം വൈറലായി. ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഫീൽഡിങിൽ കൂടുതൽ ഉണർവ്വ് പ്രകടപ്പിച്ചിരുന്നു. ഒലി പോപ്പിന്റെ ക്യാച്ചെടുത്ത രോഹിത് ശർമ്മയും കൈയടി നേടിയിരുന്നു. ഫീൽഡ് വിന്യാസവും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തായാതും വിശാഖപട്ടണം ടെസ്റ്റ് ഇന്ത്യക്ക് അനുകൂലമാക്കി. 106 റൺസ് ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. അഞ്ച് ടെസ്റ്റടങ്ങിയ പരമ്പര 1-1 സമനിലയിലാക്കാനുമായി.
Adjust Story Font
16