Quantcast

'പ്രവർത്തനങ്ങൾ പ്രശംസനീയം, രാഷ്ട്രീയം കാരണം ചിലർ അംഗീകരിക്കുന്നില്ല': ജയ് ഷായെ പുകഴ്ത്തി ഗവാസ്‌കർ

''പലരും ജയ് ഷായെ വിമർശിക്കുന്നു, അദ്ദേഹത്തിൻ്റെ സംഭാവനകളേക്കാൾ പിതാവിൻ്റെ രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''

MediaOne Logo

Web Desk

  • Published:

    7 July 2024 8:19 AM GMT

Sunil Gavaskar
X

മുംബൈ: ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ഇതുവരെ ജയ് ഷാ ചെയ്തതെല്ലാം പ്രശംസനീയമാണെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു.

രാഷ്ട്രീയ അജണ്ടകള്‍ കാരണം ജയ് ഷാ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പലരും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ചതും വനിതാ പ്രീമിയര്‍ ലീഗ് തുടങ്ങിയതും ബി.സി.സി.ഐ സെക്രട്ടറിയുടെ നേട്ടമാണെന്നും സുനില്‍ ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.

''പലരും ജയ് ഷായെ വിമർശിക്കുന്നു, അദ്ദേഹത്തിൻ്റെ സംഭാവനകളേക്കാൾ പിതാവിൻ്റെ രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നിരുന്നാലും, വനിതാ പ്രീമിയർ ലീഗ്, വനിതാ-പുരുഷ ടീം അംഗങ്ങള്‍ക്ക് തുല്യ വേതനം, ഐ.പി.എൽ കളിക്കാരുടെ ഫീസ് വര്‍ധന, ഇൻസെൻ്റീവുകൾ വർധിപ്പിച്ചത് എന്നിങ്ങനെ ജയ് ഷാ മുന്‍കയ്യെടുത്ത് നടപ്പിലാക്കിയ നേട്ടങ്ങൾ പ്രശംസനീയമാണ്. നിർഭാഗ്യവശാൽ, രാഷ്ട്രീയ അജണ്ട കാരണം ചിലർ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല''- സുനില്‍ ഗവാസ്കര്‍ പറഞ്ഞു.

2015ല്‍ ഗുജറാത്ത് ക്രിക്കറ്റ് അഡ്മിന്‍ പാനലില്‍ ജയ് ഷാ പ്രവര്‍ത്തിച്ചിരുന്നു. പിന്നാലെ 2019ല്‍ ജയ് ഷാ, ബി.സി.സി.ഐ സെക്രട്ടറിയായി ചുമതലയേറ്റു. അന്ന് ഇന്ത്യന്‍ മുന്‍ താരം സൗരവ് ഗാംഗുലി ആയിരുന്നു ബി.സി.സി.ഐ പ്രസിഡന്റ്. എന്നാല്‍ ഗാംഗുലിയുടെ കാലാവധി കഴിഞ്ഞപ്പോഴും സെക്രട്ടറി സ്ഥാനത്ത് ജയ് ഷാ തുടര്‍ന്നു. ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതാണ് ബി.സി.സി.ഐ സെക്രട്ടറി എന്ന നിലയില്‍ ഷായുടെ അവസാനത്തെ നീക്കം.

TAGS :

Next Story