ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ലഖ്‌നൗ; വിജയലക്ഷ്യം 122 റൺസ്
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ എസ്.ആർ.എച്ചിനെ സ്പിന്നർമാരായ ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്‌ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്‌നൗ വരിഞ്ഞുകെട്ടിയത്
Sunrisers HyderabadVSLucknow Supergiants.
ലഖ്‌ന: ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ലഖ്‌നൗ സൂപ്പർ ജയൻറ്‌സ്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് ടീമിന് നേടാനായത്. ഐ.പി.എല്ലിൽ കന്നി മത്സരം കളിക്കാനിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ അൻമോൾപ്രീത് സിംഗ് 26 പന്തിൽ 31 ഉം രാഹുൽ ത്രിപാതി 41 പന്തിൽ 34 ഉം റൺസ് നേടി. ഇരുവരുമാണ് ടീമിന്റെ ടോപ് സ്‌കോററർമാർ. വാഷിംഗ്ഡൺ സുന്ദർ(16), അബ്ദുൽ സമദ്(21) എന്നിവർ മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ടവർ.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ടീമിനെ സ്പിന്നർമാരായ ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്‌ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്‌നൗ വരിഞ്ഞുകെട്ടിയത്. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത ക്രുണാൽ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര 23 റൺസ് അനുവദിച്ച് രണ്ട് വിക്കറ്റും കൈക്കലാക്കി. ഒരു വിക്കറ്റ് നേടിയ രവി ബിഷ്‌ണോയി 16 റൺസ് മാത്രമാണ് വിട്ടുനൽകിയത്. യാഷ് താക്കൂർ ഒരു വിക്കറ്റ് വീഴ്ത്തി.
ഓപ്പണർമാരായ അനമോൾപ്രീത് സിംഗിനെയും മായങ്ക് അഗർവാളിനെയും നായകൻ എയ്ഡൻ മർക്രമിനയെുമാണ് പാണ്ഡ്യ പറഞ്ഞയച്ചത്. മായങ്ക് എട്ട് റൺനേടിയപ്പോൾ പൂജ്യം റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. വൺഡൗണായെത്തി പിടിച്ചു നിന്ന രാഹുൽ ത്രിപാതിയെ യാഷ് താക്കൂർ അമിത് മിശ്രയുടെ കൈകളിലെത്തിച്ചു. സുന്ദറിനൊപ്പം പിടിച്ചു നിൽക്കുകയായിരുന്നു ത്രിപാതി. എന്നാൽ 18ാം ഓറിൽ യാഷ് താരത്തെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ സുന്ദിനെ അമിത് മിശ്ര ദീപക് ഹൂഡയുടെ കൈകളിലുമെത്തിച്ചു. മൂന്നു പന്തിൽ നാല് റൺസ് നേടിയ ആദിൽ റഷീദിനെയും അമിത് മിശ്രയാണ് പുറത്താക്കിയത്. ഹൂഡക്കായിരുന്നു ആ ക്യാച്ചും. ഉംറാൻ മാലികിനെ ഹൂഡ റണ്ണൗട്ടാക്കിയപ്പോൾ അബ്ദുസമദ് പുറത്താകാതെ നിന്നു.
Sunrisers Hyderabad scored 121 runs for the loss of eight wickets in the allotted 20 overs against Lucknow Supergiants.
Adjust Story Font
16