Quantcast

സൂര്യകുമാർ നയിച്ചു; ഇന്ത്യ സൂപ്പർഎട്ടിലേക്ക്

MediaOne Logo

Sports Desk

  • Updated:

    2024-06-12 18:16:59.0

Published:

12 Jun 2024 6:08 PM GMT

indian cricket
X

ന്യൂയോർക്ക്: ബാറ്റിങ്ങിനെ ഒട്ടും സഹായിക്കാത്ത പിച്ചിൽ യു.എസ്.എ സൃഷ്ടിച്ച വെല്ലുവിളി ഏഴുവിക്കറ്റിന് മറികടന്ന് ഇന്ത്യ സൂപ്പർ 8ലേക്ക്. യു.എസ്.എ ഉയർത്തിയ 110 റൺസ് പിന്തുടർന്ന ഇന്ത്യയെ സൂര്യകുമാർ യാദവ് ( 49 പന്തിൽ 50) മുന്നിൽ നിന്നും നയിച്ചു. ശിവം ദുബെയും ( 35 പന്തിൽ 31) റിഷഭ് പന്തും (20 പന്തിൽ 18) സൂര്യകുമാറിന് മികച്ച പിന്തുണ നൽകി.

താര​തമ്യേനെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് സ്കോർ ഒന്നിൽ നിൽക്കെ റൺസൊന്നുമെടുക്കാത്ത വിരാട് കോഹ്‍ലിയെ നഷ്ടമായി. വൈകാതെ 3 റൺസുമായി രോഹിത് ശർമയും തിരിച്ചുനടന്നതോടെ ഇന്ത്യ സമ്മർദ്ദത്തിലേക്ക് വീണു. എന്നാൽ ഋഷഭ് പന്തിനെയും ശിവം ദുബെയെയും കൂട്ടുപിടിച്ച് സൂര്യകുമാർ ഇന്ത്യയെ വിജയതീരമണച്ചു. ഫീൽഡിങ്ങിലെ പിഴവുകളും ഓവറുകൾക്കിടയിൽ ഒരു മിനിറ്റിലധികം സമയത്തിന്റെ ഇടവേള മൂന്നുതവണ ആവർത്തിച്ചതിനാൽ ചുമത്തിയ അഞ്ചു റൺസ് പെനൽറ്റിയും യു.എസ്.എക്ക് വിനയായി.

ആദ്യം ബാറ്റുചെയ്ത യു.എസ്.എയെ നാലോവറിൽ 9 റൺസിന് നാലുവിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് തകർത്തത്. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ അർഷ്ദീപ് വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ 14 റൺസിന് രണ്ടുവിക്കറ്റെടുത്തു. പോയ മത്സരങ്ങളിലെ ടീമിൽനിന്നും യാതൊരു മാറ്റവുമില്ലാതെയാണ് ഇന്ത്യ കളിക്കിറങ്ങിയത്. ജൂൺ 15ന് കാനഡയുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.

TAGS :

Next Story