Quantcast

ട്വന്റി 20 ലോകകപ്പിൽ അമേരിക്ക സൂപ്പർ 8ൽ,ചരിത്രനേട്ടം; പാകിസ്താൻ പുറത്ത്

ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ബാബറിന്റേയും സംഘത്തിന്റേയും വഴിയടഞ്ഞത്.

MediaOne Logo

Sports Desk

  • Published:

    14 Jun 2024 6:56 PM GMT

ട്വന്റി 20 ലോകകപ്പിൽ അമേരിക്ക സൂപ്പർ 8ൽ,ചരിത്രനേട്ടം; പാകിസ്താൻ പുറത്ത്
X

ഫ്‌ളോറിഡ: ശ്രീലങ്കക്കും ന്യൂസിലാൻഡിനും പിന്നാലെ ട്വന്റി 20 ലോകകപ്പിൽ സൂപ്പർ8 കാണാതെ പാകിസ്താനും പുറത്ത്. ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താന്റെ വഴിയടഞ്ഞത്. അഞ്ച് പോയന്റുമായി ഇന്ത്യക്ക് പിറകെ ഗ്രൂപ്പ് എ യിൽ നിന്ന് യു.എസ്.എയും സൂപ്പർ എട്ടിൽ പ്രവേശിച്ചു. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്ക സൂപ്പർ എട്ടിലെത്തുന്നത്. അരങ്ങേറ്റ ലോകകപ്പിൽ തന്നെ സൂപ്പർ എട്ടിൽ എത്തുകയെന്ന അപൂർവ്വ നേട്ടമാണ് അമേരിക്ക സ്വന്തമാക്കിയത് .

കളിച്ച മൂന്ന് മത്സരങ്ങൾ വിജയിച്ച ഇന്ത്യയും ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ അയർലൻഡിനെതിരായ അവസാന മത്സരം വിജയിച്ചാൽ പോലും പാകിസ്താന് മുന്നേറാനാവില്ല. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ബാബർ അസമിനും സംഘത്തിനും ഒരു വിജയം മാത്രമാണുള്ളത്.ഗ്രൂപ്പ് എയിൽ അയർലൻഡ്, കാനഡ ടീമുകളും പുറത്തായി. അമേരിക്ക സൂപ്പർ എട്ട് ഉറപ്പിച്ചതോടെ ട്വന്റി 20 ലോകകപ്പിന്റെ രണ്ടാം റൗണ്ട് ഉറപ്പിക്കുന്ന ടീമുകളുടെ എണ്ണം ഏഴായി. ഇനിയൊരു ടീമിന് മാത്രമാണ് അവസരമുള്ളത്.

ഈ സ്ഥാനത്തിയായി നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാൻഡ്, ബംഗ്ലാദേശ്, നെതർലാൻഡ് ടീമുകളാണ് മത്സരിക്കുന്നത്. പ്രമുഖ ടീമുകളുടെ അട്ടിമറികൊണ്ട് ശ്രദ്ധേയമായിരുന്നു ഈ ലോകകപ്പ്. നേരത്തെ ന്യൂസിലാൻഡ് അഫ്ഗാനോടും വെസ്റ്റിൻഡീസിനോടും തോറ്റതോടെ പുറത്തായിരുന്നു. രണ്ട് തോൽവി നേരിട്ട മുൻ ചാമ്പ്യൻമാരായ ലങ്കയും നേരത്തെ പുറത്തായിരുന്നു

TAGS :

Next Story