വാഷിങ്ടൺ സുന്ദർ പുറത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍
ബംഗളൂരുവിൽ നടന്ന പരിശോധനയിലാണ് സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചത്. ജയന്ത് യാദവാണ് പകരക്കാരൻ.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്പിന്നർ വാഷിങ്ടൺ സുന്ദർ പുറത്ത്. ബംഗളൂരുവിൽ നടന്ന പരിശോധനയിലാണ് സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചത്. ജയന്ത് യാദവാണ് പകരക്കാരൻ. വാഷിങ്ടൺ സുന്ദറിന് എന്തുകൊണ്ടും യോജിക്കുന്ന പകരക്കാരനാണ് ജയന്ത് യാദവനെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫാസ്റ്റ്ബൗളർ നവ്ദീപ് സെയ്‌നിയാണ് പുതുതായി ടീമിൽ ഉൾപ്പെടുത്തിയത്. ഇരുവരും ടെസ്റ്റ് ടീമിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലുണ്ട്. മുഹമ്മദ് സിറാജിന് പകരക്കാരനായണ് സെയ്‌നി എത്തുന്നത്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ സിറാജ് പുറത്തായിരുന്നു. രോഹിത് ശർമ്മമയെ നായകനാക്കി ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിക്കിൽ നിന്ന് ഭേദമാകാത്തതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
ടിം ഇങ്ങനെ: :ലോകേഷ് രാഹുൽ(നായകൻ)ജസ്പ്രിത് ബുംറ(ഉപനായകൻ) ശിഖർ ധവാൻ, റിതുരാജ് ഗെയിക് വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, റിഷബ് പന്ത്(വിക്കറ്റ് കീപ്പർ) ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ) യൂസ്‌വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവ്ദീപ് സെയ്‌നി
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനുള്ളത്. ആദ്യ ഏകദിനം ജനുവരി 19ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2നാണ് മത്സരങ്ങൾ. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരമ്പര ഇപ്പോൾ 1-1 എന്ന സമനിലയിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ 113 റൺസിന് വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ വിജയം ഏഴ് വിക്കറ്റിനായിരുന്നു.
NEWS - Jayant Yadav & Navdeep Saini added to ODI squad for series against South Africa.
— BCCI (@BCCI) January 12, 2022
More details here - https://t.co/NerGGcODWQ #SAvIND pic.twitter.com/d14T9j3PgJ
Jayant Yadav Replaces Washington Sundar In India ODI Squad For South Africa Series, Navdeep Saini Added As Mohammed's Siraj's Cover
Adjust Story Font
16