Quantcast

ചുഴലിക്കാറ്റ്: ബാർബഡോസിൽ ടീം ഇന്ത്യ കുടുങ്ങി, വിമാനത്താവളം അടച്ചു

ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു പദ്ധതി

MediaOne Logo

Web Desk

  • Published:

    1 July 2024 3:05 AM GMT

Hurricane Beryl
X

ബാർബഡോസ്: ടി20 ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും കാരണമാണ് രോഹിത് ശര്‍മയുടേയും സംഘത്തിന്റേയും മടക്കയാത്ര നീളുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിടുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതായി പ്രധാനമന്ത്രി മിയ മോട്ടിലി അറിയിച്ചു.

ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പുറപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നത്. നിലവിൽ ഇന്ത്യന്‍ ടീം ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിലാണ് ഉള്ളത്.

കാലാവസ്ഥ മോശമായതിനാൽ ചൊവ്വാഴ്ച്ചയോ ബുധനാഴ്ച്ചയോ ആയിരിക്കും ടീം ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടുക എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ബാര്‍ബഡോസില്‍ ബെറില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പാണ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ബാര്‍ബഡോസ് തീരം തൊടുമെന്നാണ് കണക്കാക്കുന്നത്. കാറ്റഗറി മൂന്നില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ബെറില്‍.

അറ്റ്ലാന്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ബെറില്‍. വരും ദിവസങ്ങളിൽ ബെറില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് 125 കോടി പാതിതോഷികം ബി.സി.സി.ഐ പ്രഖ്യാപിച്ചു. സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ചാമ്പ്യൻമാരായതോടെ ഐ.സി.സിയുടെ സമ്മാനത്തുകയായ 20.42 കോടിയും ഇന്ത്യൻ ടീമിന് ലഭിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയെ കലാശ പോരാട്ടത്തിൽ ഏഴ് റൺസിന് തകർത്താണ് ഇന്ത്യ രണ്ടാം ടി 20 കിരീടത്തിൽ മുത്തമിട്ടത്. ടൂർണമെൻറിലുടനീളം ടീം അസാധാരണമായ മികവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചെന്നും എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനമെന്നും ജയ് ഷാ എക്‌സിൽ കുറിച്ചു.

TAGS :

Next Story