ഏഷ്യാ കപ്പ് മുതല്‍ ടി.20 ലോകകപ്പ് വരെ; 2022 ല്‍ ടീം ഇന്ത്യയുടെ മത്സരക്രമങ്ങള്‍ പുറത്ത്
ഒക്ടോബറിൽ ആസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി.20 ലോകകപ്പാണ് ഈ വർഷത്തെ ടീമിന്റെ ഏറ്റവും പ്രധാന ടൂർണമെന്‍റ്
2022 ൽ ടീം ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളുടേയും ചിത്രമായി. ഒക്ടോബറിൽ ആസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി.20 ലോകകപ്പാണ് ഈ വർഷത്തെ ടീമിന്റെ ഏറ്റവും പ്രധാന ടൂർണമെന്‍റ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റോടെയാണ് ഇന്ത്യയുടെ ഈ വർഷത്തെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അതിന് ശേഷം വെസ്റ്റിൻഡീസിനും ശ്രീലങ്കക്കുമെതിരെ ഏകദിനപരമ്പരകളുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരക്ക് ശേഷം ഐ.പി.എല്ലാരംഭിക്കും. ടി.20 ലോകകപ്പിന് പുറമെ ഏഷ്യാകപ്പും ഈവർഷം നടക്കാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഒന്നാണ്.
2022 ൽ ടീം ഇന്ത്യയുടെ മത്സരക്രമങ്ങള്‍ ഇങ്ങനെ
ദക്ഷിണാഫ്രിക്കൻ ടൂർ
രണ്ടാം ടെസ്റ്റ് ജനുവരി 3-7 ജൊഹാനസ്ബർഗ്
മൂന്നാം ടെസ്റ്റ് ജനുവരി 11-15 കേപ് ടൗൺ
ഒന്നാം ഏകദിനം ജനുവരി 19 പാർല്‍
രണ്ടാം ഏകദിനം ജനുവരി 21 പാർല്‍
മൂന്നാം ഏകദിനം ജനുവരി 23 കേപ് ടൗൺ
ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പര
ഒന്നാം ഏകദിനം ഫെബ്രുവരി 6, അഹ്‌മദാബാദ്
രണ്ടാം ഏകദിനം ഫെബ്രുവരി 9 ജയ്പൂർ
മൂന്നാം ഏകദിനം ഫെബ്രുവരി 12 കൊൽക്കത്ത
ഒന്നാം ടി20 ഫെബ്രുവരി 15 കട്ടക്ക്
രണ്ടാം ടി20 ഫെബ്രുവരി 18 വിശാഖപട്ടണം
മൂന്നാം ടി20 ഫെബ്രുവരി 20 തിരുവനന്തപുരം
ഇന്ത്യ ശ്രീലങ്ക പരമ്പര
ഒന്നാം ടെസ്റ്റ് ഫെബ്രുവരി 25-മാർച്ച് 1 ബാംഗ്ലൂർ
രണ്ടാം ടെസ്റ്റ് മാർച്ച് 5-9 മൊഹാലി
ഒന്നാം ടി20 മാർച്ച് 13 മൊഹാലി
രണ്ടാം ടി20 മാർച്ച് 15 ധർമശാല
മൂന്നാം ടി20 മാർച് 18 ലക്‌നൗ
ഐ.പി.എൽ 2022 സീസൺ ഏപ്രിൽ -മെയ്
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 പരമ്പര
ഒന്നാം ടി20 ജൂൺ 19 ചെന്നൈ
രണ്ടാം ടി20 ജൂൺ 12 ബാംഗ്ലൂർ
മൂന്നാം ടി20 ജൂൺ 14 നാഗ്പൂർ
നാലാം ടി20 ജൂൺ 17 രാജ്‌കോട്ട്
അഞ്ചാം ടി20 ജൂൺ 19 ഡൽഹി
ഇംഗ്ലണ്ട് ടൂർ
ഒന്നാം ടി20 ജൂലൈ 7 സതാംപ്ട്ണ്‍
രണ്ടാം ടി20 ജൂലൈ 9 ബെർമിങ്ഹാം
മൂന്നാം ടി20 ജൂലൈ 10 നോട്ടിങ്ഹാം
ഒന്നാം ഏകദിനം ജൂലൈ 12 ലണ്ടൻ
രണ്ടാം ഏകദിനം ജൂലൈ 14 ലണ്ടൻ
മൂന്നാം ഏകദിനം ജൂലൈ 17 മാഞ്ചസ്റ്റര്‍
വെസ്റ്റ് ഇൻഡീസ് ടൂർ
തിയതികൾ പ്രഖ്യാപിച്ചിട്ടില്ല
ഏഷ്യാകപ്പ്
തിയതികൾ പ്രഖ്യാപിച്ചിട്ടില്ല
ടി.20 ലോകകപ്പ്
ഒക്ടോബർ 16 മുതൽ നവംബർ 13 വരെ
Adjust Story Font
16