Quantcast

'അത് എന്റെ ജോലിയല്ല': രഹാനയുടെയും പുജാരയുടെയും ഭാവിയിൽ പ്രതികരണവുമായി കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും ദയനീയമായി പരാജയപ്പട്ടതോടെ ഇരുവരെയും ഇനിയും ടീം ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമോ എന്ന ചോദ്യം ശക്തമായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-01-15 08:17:55.0

Published:

15 Jan 2022 8:16 AM GMT

അത് എന്റെ ജോലിയല്ല: രഹാനയുടെയും പുജാരയുടെയും ഭാവിയിൽ പ്രതികരണവുമായി കോഹ്‌ലി
X

മോശം ഫോം തുടരുന്ന ഇന്ത്യയുടെ ചേതേശ്വർ പുജാരയുടെയും അജിങ്ക്യ രഹാനയുടെയും കാര്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അതു സംബന്ധിച്ച് തീരുമാനിക്കുന്നത് 'തന്റെ പണിയല്ലെ'ന്നാണ് കോഹ്‌ലി പറഞ്ഞത്. രാജ്യത്തിനായി നാളിതുവരെ ഇരുവരും നൽകിയ സംഭാവനകൾ മാനിച്ചാണ് ടീം അവർക്ക് പിന്തുണ നൽകുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും ദയനീയമായി പരാജയപ്പട്ടതോടെ ഇരുവരെയും ഇനിയും ടീം ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമോ എന്ന ചോദ്യം ശക്തമായിരുന്നു. കേപ് ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇരുവരും പരാജയപ്പെട്ടിരുന്നു. കേപ് ടൗൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പൂജാര 43 റൺസെടുത്തെങ്കിലും രഹാനെ വെറും ഒൻപതു റൺസിനു പുറത്തായിരുന്നു. നിർണായകമായ രണ്ടാം ഇന്നിങ്സിൽ പൂജാര ഒൻപതു റൺെസടുത്തും രഹാനെ ഒരു റണ്ണെടുത്തും പുറത്തായി.

മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, പൂജാര, രഹാനെ എന്നി കളിക്കാരെ ഞങ്ങള്‍ പിന്തുണയ്ക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ അവര്‍ ടീമിന് വേണ്ടി നല്‍കിയ കാര്യങ്ങള്‍ പരിഗണിച്ചാണ് അത്. പല നിര്‍ണായക ഘട്ടങ്ങളിലും അവര്‍ ടീമിനെ രക്ഷിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിര്‍ണായക കൂട്ടുകെട്ട് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പൊരുതാവുന്ന ടോട്ടല്‍ നമുക്ക് അവിടെ ലഭിച്ചത് അതിലൂടെയാണ്, കോഹ് ലി ചൂണ്ടിക്കാണിക്കുന്നു.

ടീം എന്ന നിലയില്‍ ഇത്തരം പ്രകടനങ്ങളാണ് ഞങ്ങള്‍ നോക്കുന്നത്. സെലക്ടര്‍മാരുടെ മനസില്‍ എന്താണെന്നോ അവര്‍ എന്താണ് തീരുമാനിക്കുക എന്നതിലോ എനിക്ക് ഇവിടെ ഇരുന്ന് ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

TAGS :

Next Story