Quantcast

ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയർമാരുടെ പേരുകൾ പുറത്ത്

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് റിപ്പോർട്ട്

MediaOne Logo

Sports Desk

  • Published:

    17 Nov 2023 12:04 PM GMT

The umpires will officiate Sundays ODI Cricket World Cup final
X

അഹ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയർമാരുടെ പേരുകൾ പുറത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്‌വേർത്ത് എന്നിവർ ഓൺ ഫീൽഡ് അമ്പയർമാരാകുമെന്ന് ക്രിക്കറ്റ് നിരീക്ഷകനായ ജോൺസ് എക്‌സിൽ കുറിച്ചു. ജോയൽ വിൽസൺ തേർഡ് അമ്പയറാകുമെന്നും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറിയാകുമെന്നും ജോൺസ് ട്വീറ്റ് ചെയ്തു.

ലോകകപ്പിൽ ഇന്ത്യാ- ബംഗ്ലാദേശ് മത്സരത്തിൽ കോഹ്‌ലിയ്ക്ക് സെഞ്ച്വറി തികയ്ക്കാൻ റിച്ചാർഡ് കെറ്റിൽബറോ വഴിയൊരുക്കിയതായി ആരോപിക്കപ്പെട്ടിരുന്നു. മത്സരത്തിലെ 42ാം ഓവർ എറിയാൻ നസൂം അഹ്മദ് എത്തുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് വെറും രണ്ട് റൺസ് മാത്രമായിരുന്നു. കോഹ്ലിക്ക് സെഞ്ച്വറിയിലേക്ക് മൂന്ന് റൺസിന്റെ ദൂരവും. നൂറ് തികക്കാൻ ഒരു ബൗണ്ടറി അനിവാര്യമാണെന്നിരിക്കെ നസൂമിന്റെ ആദ്യ പന്ത് ലെഗ് സൈഡിലേക്ക് പാഞ്ഞു. അത് വൈഡാണെന്ന് ഉറപ്പുള്ള വിരാട് കോഹ്‌ലി നിരാശയോടെ അമ്പയറെ നോക്കി. എന്നാൽ അമ്പയർ റിച്ചാർഡ് കെറ്റിൽ ബെറോ വൈഡ് വിധിച്ചില്ല. ഇത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തി. നസൂമിന്റെ ഓവറിലെ മൂന്നാം പന്തിൽ സിക്സർ പറത്തി കോഹ്‌ലി സെഞ്ച്വറിയിലും വിജയത്തിലും തൊട്ടു.

വിരാട് കോഹ്ലിയുടെ സെഞ്ച്വറിയേക്കാൾ പിന്നീട് ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ നിറഞ്ഞത് കെറ്റിൽബെറോയുടെ തീരുമാനമായിരുന്നു. അമ്പയറുടെ തീരുമാനത്തിൽ അമ്പരന്ന് ഇന്ത്യൻ താരങ്ങൾ പോലും ഡ്രസ്സിങ് റൂമിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. താടിക്ക് കൈ കൊടുത്ത് നിൽക്കുന്ന അമ്പയറുടെ മുഖഭാവവും ക്യാമറ കൃത്യമായി ഒപ്പിയെടുത്തു.

കോഹ്‌ലിയുടെ സെഞ്ച്വറിക്കായി ഉറപ്പായിരുന്നൊരു വൈഡിന് അമ്പയർ കണ്ണടക്കുകയായിരുന്നു എന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യക്കായി നേരത്തേ എഴുതിവച്ച ലോകകപ്പാണിതെന്ന് പലരുമെഴുതി. കെറ്റിൽബെറോയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ആ വൈഡ് അനുവദിച്ചാലും കോഹ്‌ലി അടുത്ത പന്ത് സിക്സർ പായിച്ച് സെഞ്ച്വറിൽ തൊടുമായിരുന്നു എന്നാണ് ഇക്കൂട്ടർ വാദിച്ചത്. കോഹ്‌ലിയുടെ സെഞ്ച്വറി തടയാൻ നസൂം അഹ്മദ് മനപ്പൂർവം വൈഡ് എറിയുകയായിരുന്നു എന്നും ചിലർ വാദിച്ചു.

അതേസമയം, മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് റിപ്പോർട്ട്. എ.ബി.പി ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. ഫൈനലിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ സംഘത്തിന്റെ നേതൃത്വത്തിൽ ആകാശ ദൃശ്യവിസ്മയം അരങ്ങേറും. അൽബേനിയൻ-ഇംഗ്ലീഷ് പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും കലാശപ്പോരിന് കൊഴുപ്പേകുമെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചു. നേരത്തെ ഇതേ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനുമുന്നോടിയായും സംഗീത പരിപാടികളും ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. അരിജിത് സിങ്, സുനിധി ചൗഹാൻ, ശങ്കർ മഹാദേവൻ, സുഖ്വീന്ദർ സിങ് തുടങ്ങിയ സെലിബ്രിറ്റികളാണു പരിപാടിയിൽ അണിനിരന്നത്.

മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യറും സെഞ്ച്വറി അടിച്ച മത്സരത്തിൽ 398 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കിവി ഇന്നിങ്സ് 327 റൺസിൽ ഒതുങ്ങി. ഏഴു വിക്കറ്റുമായി വാങ്കെഡെയിൽ നിറഞ്ഞാടുകയായിരുന്നു മുഹമ്മദ് ഷമി.

രണ്ടാമത്തെ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ആസ്ട്രേലിയ 212 റൺസിൽ എറിഞ്ഞിട്ടു. 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

The umpires will officiate Sunday's ODI Cricket World Cup final

TAGS :

Next Story