‘ചിലപ്പോൾ ഇത് ധോണിയും ഞാനുമുള്ള അവസാന പോരാട്ടമായിരിക്കും’; നിർണായക മത്സരത്തിന് മുന്നോടിയായി കോഹ്‍ലി
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകളെല്ലാം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കാണ്. ഐ.പി.എൽ േപ്ല ഓഫിലേക്ക് മുന്നേറാൻ വിജയം തേടി ബെംഗളൂരുവും ചെന്നൈയും ഇന്നിറങ്ങും. ചെന്നൈക്ക് വിജയിക്കാൻ േപ്ല ഓഫ് ഉറപ്പാണെങ്കിൽ റൺറേറ്റ് കൂടി നോക്കിയായിരിക്കും ആർ.സി.ബിയുടെ വിധി. ആർ.സി.ബിയുടെ നെഞ്ചിടിപ്പ് കൂട്ടി മഴയുമുണ്ട്. ക്യാപ്റ്റൻമാർ വേറെയാണെങ്കിലും ചെന്നൈയുടെ ഐക്കൺ ധോണിയും ബെംഗളൂരുവിന്റേത് കോഹ്‍ലിയും തന്നെയാണ്.
നിർണായക മത്സരത്തിന് മുന്നോടിയായി ധോണിയെക്കുറിച്ച് മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് കോഹ്‍ലി.‘‘ആരാധകർക്ക് ധോണി ഏത് സ്റ്റേഡിയത്തിൽ കളിച്ചാലും വലിയ സംഭവമാണ്. ഞാനും ധോണിയും വീണ്ടും കളിക്കുന്നു. ഒരുപക്ഷേ ഇത് അവസാനത്തേതായിരിക്കാം. നമുക്കറിയില്ല’’
‘‘ഞാനും ധോണിയും തമ്മിൽ ഒരുപാട് ഓർമകളുണ്ട്. ഇന്ത്യക്കായി മഹത്തായ കൂട്ടുകെട്ടുകൾ പടുത്തുയർത്തിയിട്ടുമുണ്ട്. രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് ആരാധകർക്ക് സന്തോഷം നൽകും. ധോണി മത്സരങ്ങൾ അവസാന ഓവറുകളിലേക്ക് നീട്ടുന്നതിനെക്കുറിച്ച് ചിലർ ചോദിക്കാറുണ്ട്. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് സ്വയം അറിയുന്ന വ്യക്തിയാണദ്ദേഹം. അവിടെവെച്ച് തന്നെ ഫിനിഷ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പക്ഷേ എന്റെ ചിന്ത വേറെയാണ്. ഞാൻ 49ാം ഓവറിൽ തീർക്കാൻ നോക്കും. പക്ഷേ അപ്പുറത്ത് ധോണിയുണ്ടെങ്കിൽ അങ്ങനെ ചിന്തിക്കാറില്ല’’ -കോഹ്‍ലി പറഞ്ഞു.
Adjust Story Font
16