'ടി20യിൽ പന്തിനെ ഓപ്പണറാക്കണം': സുപ്രധാന നിർദേശവുമായി വസിംജാഫർ
ഇംഗ്ലണ്ടിനെതിരായ എഡ്ജബാസ്റ്റണ്‍ ടെസ്റ്റില്‍ റിഷബ് പന്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നാലെയായിരുന്നു വസീം ജാഫറിന്റെ അഭിപ്രായപ്രകടനം
മുംബൈ: റിഷബ് പന്തിനെ ടി20 ഫോർമാറ്റിൽ ഓപ്പണിങില്‍ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീംജാഫർ. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ റിഷബ് പന്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നാലെയായിരുന്നു വസീം ജാഫറിന്റെ അഭിപ്രായപ്രകടനം. ഓപ്പണറാക്കിയാല്‍ പന്തിന് തിളങ്ങാനാവുമെന്ന് വസീംജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് റിഷഭ് പന്ത് നടത്തുന്നത്. ഇന്ത്യക്കായി ഇതുവരെ കളിച്ച 31 ടെസ്റ്റുകളിൽ നിന്ന് 43.32 ശരാശരിയിൽ 2,123 റൺസ് പന്ത് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികളും പത്ത് അർധസെഞ്ചുറികളും പന്ത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. 159 ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ. ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും പന്തിന് സെഞ്ച്വറികളുണ്ട്.
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനത്താണ് പന്ത് ഇപ്പോള്‍. ഏറ്റവും പുതിയ റാങ്കിങ്പ്രകാരം അഞ്ചാം സ്ഥാനത്താണിപ്പോള്‍ പന്ത്. 2022ൽ ഇതുവരെയുള്ള ടെസ്റ്റുകളിൽ ബാറ്റിംഗിൽ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നത്. പന്തിന്റെ പവർഹിറ്റിങ് സാധ്യത കൂടി പരിഗണിച്ചാണ് വസീംജാഫറിന്റെ നിർദേശം.
Indian think tank should think about opening with Rishabh Pant in T20Is. I think that's the spot where he can blossom. #ENGvIND
— Wasim Jaffer (@WasimJaffer14) July 6, 2022
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ക്രിക്കറ്റിന്റെ ചെറുഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് ആകുന്നില്ല. 2017ല്‍ ടി20 അരങ്ങേറ്റം കുറിച്ച പന്തിന് ഇതുവരെ കളിച്ച 48 ടി20 മത്സരങ്ങളില്‍ നിന്ന് 23.15 ശരാശരിയില്‍ 741 റണ്‍സ് മാത്രമാണ് ആകെ നേടാനായത്. ഈ അവസരത്തിലാണ് പന്തിനെ ഓപ്പണിങില്‍ പരീക്ഷിക്കണമെന്ന് വസീം ജാഫര്‍ നിര്‍ദേശിക്കുന്നത്. നാളെയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്.
Summary-Wasim Jaffer opines that Rishabh Pant should open for India in T20Is
Adjust Story Font
16