ആരാകും ചാമ്പ്യൻ ? കുട്ടിക്രിക്കറ്റിൽ ഇന്ന് കലാശപ്പോര്
കുട്ടിക്രിക്കറ്റിലെ പ്രബല ശക്തികളായിട്ടും ന്യൂസിലൻഡിനും ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല
ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. ദുബൈയിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് ആസ്‌ത്രേലിയയെ നേരിടും. കുട്ടിക്രിക്കറ്റിന്റെ പുതിയ രാജാക്കൻമാർ ആരാകും. ഇന്ന് ദുബൈയിൽ നടക്കുന്ന ഫൈനലോടെ ടി20യ്ക്ക് പുതിയൊരു ലോക ചാമ്പ്യനെ കിട്ടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യൻമാരായ ആസ്‌ത്രേലിയക്ക് ടി20യിലെ ലോകചാമ്പ്യൻപട്ടം ഇതുവരെ ലഭിച്ചിട്ടില്ല. 2010 ൽ ഫൈനലിസ്റ്റുകളായെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു.
കുട്ടിക്രിക്കറ്റിലെ പ്രബല ശക്തികളായിട്ടും ന്യൂസിലൻഡിനും ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. ഈ തവണ വിജയിക്കാനായാൽ പരിമിത ഓവർ ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ ആദ്യ ലോക കിരീടമാകുമിത്. കണക്കിലും കളത്തിലും ന്യൂസിലൻഡിനേക്കാൾ ബഹുദൂരം മുന്നിലാണ് ആസ്‌ത്രേലിയ. ആസ്‌ത്രേലിയൻ നിരയിൽ സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നതെങ്കിൽ ന്യൂസിലൻഡ് നിരയിൽ ക്യാപ്റ്റൻ കെയിൻ വില്യംസൺ ഒഴികെയുള്ളവർ താരപ്രഭയുള്ളവരല്ല. ഗൾഫിൽ ടി20 ലോകകപ്പ് അരങ്ങേറുമ്പോൾ സാധ്യത കൽപിക്കാതിരുന്ന ടീമുകളാണ് ഇരുവരും.
എന്നാൽ, നിർണായക മത്സരങ്ങളിൽ പൊരുതിക്കയറി കിരീട സാധ്യത കൽപിക്കപ്പെട്ട ടീമുകളെ സെമി ഫൈനലിൽ മലർത്തിയടിച്ചാണ് ഇരുവരും ഫൈനലിൽ എത്തിയത്. സമീപകാല പ്രകടനങ്ങൾ ന്യൂസിലൻഡിന് ആത്മവിശ്വാസം നൽകും. 2019 ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച ന്യൂസിലൻഡ് പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യൻമാരായി. ടെസ്റ്റിലും ഏകദിനത്തിലും നിലവിലെ ഒന്നാം റാങ്കും ടി20യിൽ നാലാം റാങ്കും ന്യുസിലൻഡിനാണ്. ക്രിക്കറ്റിലെ സമഗ്രാധിപത്യത്തിന്റെ പ്രതീകമായിരുന്ന ആസ്‌ത്രേലിയ സമീപകാലത്ത് പെരുമയ്‌ക്കൊത്ത പ്രകടനമല്ല നടത്തിയുരുന്നത്. എന്നാൽ സെമി ഫൈനലിൽ പാകിസ്താനെതിരായ മത്സരം പഴയ ആസ്‌ത്രേലിയയുടെ വിശ്വരൂപം കാട്ടിത്തന്നു. വലിയ മത്സരങ്ങൾ കളിച്ചുള്ള പരിചയം ആസ്‌ത്രേലിയക്ക് ഗുണമാകും.
Who are the new kings of t20cricket? With the final taking place in Dubai today, the T20 will get a new world champion. Five-time ODI world champions Australia have yet to win the T20 World Cup. They were finalists in 2010 but lost to England.
Adjust Story Font
16